ഗ്ലോബൽ കപ്പ് U-13 ടൂർണമെന്റ്; ക്വാർട്ടർ ലൈനപ്പായി

തളിപ്പറമ്പിൽ നടക്കുന്ന ഗ്ലോബൽ കപ്പ് അണ്ടർ 13 ടൂർണമെന്റിന്റെ ക്വാർട്ടർ ലൈനപ്പായി. ഇന്ന് നടന്ന ഗ്രൂപ്പ് മത്സരങ്ങളിൽ ചാമ്പ്യന്മാരായവരാണ് ക്വാർട്ടറിൽ ഏറ്റുമുട്ടുന്നത്.

ക്രസന്റ് കോഴിക്കോട്, ചലഞ്ചേഴ്സ് ചെറുവടി, ആതിഥേയരായ ഗ്ലോബൽ എഫ് സി, ലൂക്ക സോക്കർ അക്കാദമി, ഓറഞ്ച് ഫുട്ബോൾ അക്കാദമി, എഫ് എഫ് അക്കാദമി, കെ വൈ ഡി എഫ് കൊണ്ടോട്ടി, പറപ്പൂര് എഫ് സി എന്നിവരാണ് ഗ്രൂപ്പ് ജേതാക്കളായി അടുത്ത ഗ്രൗണ്ടിലേക്ക് കടന്നത്.

നാളെ രാവിലെ നടക്കുന്ന ക്വാർട്ടർ പോരാട്ടങ്ങൾ:

ക്രസന്റ് കോഴിക്കോട് vs ഓറഞ്ച് ഫുട്ബോൾ സ്കൂൾ

ചലഞ്ചേഴ്സ് ചെറുവടി vs എഫ് എഫ് അക്കാദമി എറണാകുളം

ഗ്ലോബൽ എഫ് സി vs കെ വൈ ഡി എഫ് കൊണ്ടോട്ടി

ലൂക്ക സോക്കർ അക്കാദമി vs പറപ്പൂര് എഫ് സി

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial