ജില്ലാ എഫ്.ഡിവിഷൻ ഫുട്ബോളിൽ ഏറനാട് ഫൈറ്റേഴ്സിന് മൂന്നാം ജയം

കൊണ്ടോട്ടി; അരിമ്പ്രയിൽ നടക്കുന്ന ജില്ലാ ലീഗ് എഫ്.ഡിവിഷൻ ഫുട്ബോളിൽ ഇന്ന് ആദ്യ മത്സരത്തിൽ ഏറനാട് ഫൈറ്റേഴ്സ് എഫ്.സി ഏകപക്ഷീയമായ ഒരു ഗോളിന് ഫ്രണ്ട്സ് ക്ലബ്ബ് കാളിക്കാവിനെയും രണ്ടാമത്തെ മത്സരത്തിൽ ന്യൂകാസിൽ കൊട്ടപ്പുറം രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് പി.എസ്.എം.ഒ കോളജ് തിരൂരങ്ങാടിയെയും പരാജയപ്പെടുത്തി. ആദ്യ മത്സരത്തിൽ ഏറനാടിന്റെ അലി സഫ്വാനും രണ്ടാം മത്സരത്തിൽ പി.എസ്.എം.ഒ കോളജിന്റെ അഫ്സലും പ്ലയർ ഓഫ് ദി മാച്ച് അവാർഡിനർഹരായി.

 

പ്ലയർ ഓഫ് ദി മച്ച് അലി സഫ്വാൻ മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷൻ ജോ. സെക്രട്ടറി കെ.എ നാസറിൽ നിന്നും അവാർഡ് ഏറ്റു വാങ്ങുന്നു

നാളെ 3.30 ന് ആരംഭിക്കുന്ന ആദ്യ മത്സരത്തിൽ സോക്കർ യൂത്ത് മുണ്ടുപറമ്പ് മലപ്പുറം എഫ്.സിയേയും 4.45 ന് തുടങ്ങുന്ന രണ്ടാം മത്സരത്തിൽ യുണൈറ്റഡ് എ.ഫ്സി മലപ്പുറം (മുനമ്പത്ത്) ഫ്രൻസ് ക്ലബ്ബ് കാളിക്കാവിനെയും നേരിടും.