വി പി സത്യൻ ചാമ്പ്യൻഷിപ്പ് കിരീടവുമായി ക്രസന്റ് ഫുട്ബോൾ അക്കാദമി

പന്തീരാങ്കാവിനെ അടിയറവ് പറയിച്ച് ചാമ്പ്യൻഷിപ് കിരീടവുമായി ക്രെസെന്റ് ഫുട്ബോൾ അക്കാദമി. മുൻ ഇന്റർനാഷണൽ താരം വി.പി സത്യന്റെ സ്മരണാർത്ഥം വി.പി.സത്യൻ സോക്കർ സ്കൂൾ സംഘടിപ്പിച്ച ഓൾ കേരള അണ്ടർ 12 ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ക്രസന്റ് ഫുട്ബോൾ അക്കാദമിക്ക് കിരീട നേട്ടം. കോഴിക്കോട് വച്ച് നടന്ന ഫൈനൽ മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ്  ക്രസന്റിന്റെ ചുണക്കുട്ടികൾ പന്തീരങ്കാവ് ഫുട്ബോൾ അക്കാദമിയെ തകർത്തത്.
എതിരാളികളെ നിലംപരിശാക്കുന്ന പ്രകടനമാണ് ഫൈനൽ മാച്ചിൽ  ക്രസന്റ് പുറത്തെടുത്തത്. ക്രസന്റിന്റെ ഫോർവേഡ് പ്ലെയർ ബാസിതിന്റെ ഹാട്രിക്ക് ആണ് പന്തീരാങ്കാവിനെ തളച്ചത്. ഇതോടെ ടൂർണമെന്റിലെ ടോപ് സ്കോറർ ആയി ബാസിത്. പകരക്കാരനായി ഗ്രൗണ്ടിൽ ഇറങ്ങിയ റിക്ക് ഗോൾ പട്ടിക പൂർത്തിയാക്കി.

ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം എൻ എം നജീബ് മാഷിന്റെ മേൽനോട്ടത്തിൽ മുൻ താരമായ അഫ്സൽ ,മലബാർ താരങ്ങളായ നിർമൽ ,അഖിൽ എന്നിവരാണ്  ക്രസന്റിന് പരിശീലനം നൽകി വരുന്നത്. എൻ എം നജീബ് എന്ന ഫുട്ബോൾ ആചാര്യനിൽ നിന്നും മികച്ച പരിശീലനം നേടിയിട്ടുള്ള യുവപരിശീലകൻ നിർമലിന്റെ സാന്നിധ്യം ടീമിന് കരുത്തായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial