ചെറിയവളപ്പ് പ്രീമിയർ ലീഗിന് തുടക്കം

കണ്ണൂർ ചെറിയവളപ്പിൽ നടക്കുന്ന ചെറിയവളപ്പ് പ്രീമിയർ ലീഗിന് തുടക്കം. എഫ് സി ലേസികോർണറും സോക്കർ പുത്തലവും ഏറ്റുമട്ടിയ മത്സരത്തിലൂടെയാണ് ആഴ്ചകൾ നീണ്ടു നിക്കുന്ന ലീഗിന് തുടക്കമായത്. ആദ്യ മത്സരത്തിൽ തന്നെ ചെറിയവളപ്പിൽ ഗോൾ മഴ ആയിരുന്നു. ആറു ഗോളുകൾ പിറന്ന മത്സരം 3-3 എന്ന സ്കോറിലാണ് അവസാനിച്ചത്. ലേസി കോർണറിനായി മുത്തലിബ് ഇരട്ട ഗോളുകൾ നേടി. കെ വി റയീസും മുസമ്മിലും സഫ്വാനുമാണ് സോക്കർ പുത്തലത്തിന്റെ സ്കോറേഴ്സ്.

ലീഗിൽ ചെറിയവളപ്പിനു ചുറ്റുമുള്ള നാലു ടീമുകളാണ് പങ്കെടുക്കുന്നത്. ഫൈറ്റേഴ്സ് മട്ട, ഷോർട്ട് ലാൻഡ് എഫ് സി എന്നിവരാണ് ലീഗിലെ മറ്റു ടീമുകൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial