ചെറിയവളപ്പ് ഫൈവ്സിൽ പറമ്പായിക്ക് കിരീടം, WFC വെണ്മണൽ റണ്ണേഴ്സ് അപ്പ്

ഡി വൈ എഫ് ഐ ചെറിയവളപ്പ് യൂണിറ്റും സ; കെ വി സുധീഷ് സ്മാരക വായനശാലയും സംയുക്തമായു നടത്തിയ ഫൈവ്സ് ടൂർണമെന്റിൽ പറമ്പായി അൽ ജാസിന് കിരീടം. ഫൈനലിൽ വൈറ്റ് സാൻഡ് എഫ് സി വെണ്മണലിനെ എതിരില്ലാത്ത ഒരു ഗോളിനാണ് അൽ ജാസ് പരാജയപ്പെടുത്തിയത്.

ഫൈനലിൽ പരാജയപ്പെട്ടു എങ്കിലും മികച്ച പ്രകടനം നടത്തി ചെറിയവളപ്പിന്റെ ഹൃദയം കീഴടക്കിയാണ് വൈറ്റ് സാൻഡ് എഫ് സി റണ്ണേഴ്സ് അപ്പായത്. ആദ്യ റൗണ്ടിൽ ബാവോടിനെ നേരിട്ട വൈറ്റ് സാൻഡ് എഫ് സി ഏഴു ഗോളുകൾ അടിച്ച് ഫൈവ്സിൽ റെക്കോർഡ് ഇട്ടു. അപൂർവ്വമായെ ഫൈവ്സിൽ ഇത്രയും ഗോളുകൾ പിറക്കാറുള്ളൂ.

ആ മത്സരത്തിൽ ഡബിൾ ഹാട്രിക്ക് നേടി ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം കാഴ്ചവെച്ച വൈറ്റ് സാൻഡ് എഫ് സിയുടെ ഫോർവേഡ് മനാഫാണ് ടൂർണമെന്റിലെ മികച്ച താരം. സംഘാടന മികവു കൊണ്ടും ടൂർണമെന്റ് ഗംഭീരമായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial