കാലിക്കറ്റ് സര്‍വകലാശാല ഇന്റെര്‍ കോളേജിയേറ്റ്: മമ്പാട് എംഇസും അരീക്കോട് സുല്ലമുസലാമും ഫൈനലില്‍

- Advertisement -

തേഞ്ഞിപ്പാലം : കാലിക്കറ്റ് സര്‍വകലാശാലയില്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്റെര്‍ കോളേജിയേറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫൈനലില്‍ മമ്പാട് എംഇസും  അരീക്കോട് സുല്ലമുസലാമും ഏറ്റുമുട്ടും. ഇന്റെര്‍ കോളേജിയേറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റ ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ തൃശൂര്‍ കേരള വര്‍മയെ ഒന്നിനെതിരെ മൂന്നു ഗോളിന് പരാജയപ്പെടുത്തി എംഇഎസ് മമ്പാട് ഫൈനലില്‍. മമ്പാടിന് വേണ്ടി മുഫദിസ് രണ്ടു ഗോളും അഫ്ദല്‍ ഒരു ഗോളും നേടി.

രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ തൃശൂര്‍ വ്യാസ കോളേജിനെ ഒന്നിനെതിരെ നാലു ഗോളിന് പരാജയപ്പെടുത്തി അരീക്കോട് സുല്ലമുസലാമും ഫൈനലില്‍ പ്രവേശിച്ചു. ഫൈനല്‍ മത്സരം നാളെ വൈകിട്ട് 2 മണിക്ക് കാലിക്കറ്റ് സര്‍വകലാശാലയില്‍ സ്റ്റേഡിയത്തില്‍ നടക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement