
മങ്കട: ഫുട്ബോൾ ചരിത്രത്തിൽ തന്നെ മഴക്കാല കളി (ഇടവപ്പാതി ഫുട്ബോൾ) പ്രാവർത്തികമാക്കിയ മങ്കടയിലെ മഴക്കാല കളിയിൽ ഈ വർഷം ബ്ലാക്ക് &ബ്ലു ജേതാക്കളായി. ആളും ആരവങ്ങളും മങ്കട ഹൈസ്ക്കൂൾ ഗ്യാലറിയിൽ നിറഞ് കവിഞ്ഞ മഴക്കാല കളിയിൽ വീറും വാശിയും ഒട്ടും ചോരാതെ ഒരു ഫൈനൽ മത്സരം.
ഇരു പകുതിയിലും ഇരു ടീമും ആക്രമിച്ചു കളിച്ചു എങ്കിലും ലക്ഷ്യം കണ്ടില്ല. ചേരിയത്തിന്റെ അനു പോസ്റ്റിലേക്ക് ഷോട്ട് ഉതിർക്കുബോൾ മറു ഭാഗത്ത് കർക്കിടകത്തിന്റെ മുഫസ്സിദ് വീരപ്പനും ഷോട്ടുതിർത്തു കൊണ്ടേയിരുന്നു.
ചേരിയത്തിനിറങ്ങിയ കുട്ടന് വേണ്ട രീതിയിൽ ഇന്ന് തിളങ്ങാനായില്ല. കർക്കിടകത്തിന്റെ അഫ്ദൽ മുത്തുവിന്റെ പ്രകടനമാണ് കാണികൾക്ക് ഇന്ന് ഹരമായത്.
നിശ്ചിത സമയത്ത് മത്സരം ഗോൾ രഹിത സമനിലയിൽ കലാശിചക്കുകയായിരുന്നു. തുടർന്ന് പെനാൾട്ടി ഷൂട്ടൗട്ടിലൂടെ വിജയികളെ കണ്ടെത്തിയപ്പോൾ 5-3എന്ന സ്കോറിൽ കർക്കിടകം വിജയിച്ചു. ചേരിയത്തിന്റെ ഇർഷാദ് (റോയൽ ട്രാവൽസ് എഫ്സി) മിഷാൽ എന്നിവർ കിക്കുകൾ പാഴാക്കി. ഇർഷാദിന്റെ ക്വിക്ക് കീപ്പർ കുത്തിയകറ്റുകയും മിഷാലിന്റെ കിക്ക് ക്രേസ് ബാറിൽ തട്ടി തെറിക്കുകയും ചെയ്തു.
കർക്കിടകം ടീം അംഗങ്ങൾ കീപ്പർ ഷാനു(എവൈസി) കാവൽ നിരയിൽ ഷാനവാസ്(ഫിഫ മഞ്ചേരി) ഉനൈസ് റിംഷാദ്(സൂപ്പർ) എന്നിവർ അണി നിരന്നപ്പോൾ മുന്നേറാൻ അഫ്ദൽ എന്ന മുത്തുവും(കെഎഫ്സി) മുഫസ്സിദ് വീരപ്പനും(എഫ്സി ത്യക്കരിപ്പൂർ) ഒപ്പം റാഷിദും (കെഎഫ്സി).
ചേരിയത്തിനായ് ഗോൾ കീപ്പർ ഷാഹിദ്, ഡിഫൻസിൽ നിഷാദ്, ഹക്ക് (ലിൻഷ), മിഷാൽ മുന്നേറ്റ നിരയിൽ ഇർഷാദ് കുട്ടൻ (റോയൽ ട്രാവൽസ്) അനുവും കളിച്ചു.
ടൂർണമെന്റിലെ മികച്ച കളിക്കാരൻ ചേരിയത്തിന്റെ മിഷാൽ, മികച്ച ഗോൾ കീപ്പർ സന്തോഷ് വെറൈറ്റി വേരുംപിലാവ്, സ്റ്റോപ്പർ ടൗൺ കോഴിക്കോട്ട്പറമ്പിന്റെ ഷഫീഖ് നാണുട്ടി എന്നിവരെയും തിരെഞെടുത്തു.
മുഹമ്മദ് പി.കെ, കണ്ണൻ എന്നിവർ ടൂർണമെന്റിലെ യുവ ഭാവി താരങ്ങളായി.
മികച്ച അച്ചടക്ക ടീമായി സോക്കർ മങ്കട വാട്സാപ്പ് ഗ്രൂപ്പും, കിളിക്കൂട്ടം കാറ്ററിംങ് ടൗൺ ടീം കേഴിപറമ്പും അർഹരായി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial