സുമനസ്സുകളുടെ സഹായം കാത്ത് അഷ്ഫാദ്

ഫുട്ബോൾ രംഗത്ത്  നാളെയുടെ വാഗ്ദാനം ആയിരുന്ന,മികച്ച ഒരു യുവ ഫുട്ബോളർ പെരളശ്ശേരിയിലെ അഷ്‌ഫാദ് ശയ്യാവലംബനായിട്ട് ആയിട്ട് രണ്ടു വർഷത്തോളമാകുന്നു . ഒരു കാറപകടത്തിൽ സുഷുമ്ന നാഡിക് ക്ഷതമേറ്റ് എഴുന്നേൽക്കാനാവാതെ കിടന്നകിടപ്പിൽ ആണ് ഇപ്പോൾ അഷ്ഫാദ്.

ഫുട്ബോൾ മൈതാനങ്ങളിലേ കുമ്മായവരക്ക് സമാന്തരമായി കുതികുതിച്ചു നിരവധി ഗോളുകൾ നേടി വിജയത്തിന്റെ വെള്ളി വെളിച്ചം വിതറി, ചുരുങ്ങിയ കാലം കൊണ്ട് കണ്ണൂരിലെ ഫുട്ബോൾ രംഗത്ത് തന്റെ പേരുകൂടി എഴുതി ചേർത്ത അഷ്‌ഫാദ്. പണിതീരാത്ത കൊച്ചു വീടിൽ  കൂലിപ്പണിക്കാരൻ ആയ ഉപ്പയുടെയും ഉമ്മയുടെയും ചേട്ടന്റെയും കൂടെ ജീവിതത്തിന്റെ അഗ്നിപരീക്ഷക്ക് വിധേയനായി കൊണ്ടിരിക്കയാണ്. ഫുട്ബാളിലൂടെ ജീവിത വിജയം കൊതിച്ചിരുന്ന ഈ ചെറുപ്പക്കാരന് ഓർക്കാപ്പുറത്ത് വന്നു പതിച്ച വെള്ളിടി ആയിരുന്നു ആ കാറപകടം. ഒരുനിമിഷം കൊണ്ട്  ജീവിതം മാറിമറിഞ്ഞു തന്റെ എല്ലാമായിരുന്നു ഫുട്ബോൾ ഗ്രൗണ്ടിൽ നിന്നും കിടക്കയിലെ വേദനാജനകമായ ദിവസങ്ങളിലേക്ക് ആ നല്ല കളിക്കാരൻ തളച്ചിടപ്പെട്ടു.

ഭാരിച്ച ചികിത്സാ ചിലവുകൾ സുമനസ്സുകളുടെ സഹായത്തോടെ എങ്ങനെയൊക്കെയോ നടന്നു. വിദഗ്ധ ചികിത്സ കൊണ്ട് പെട്ടെന്ന് തന്നെ ആരോഗ്യം വീണ്ടെടുക്കാനാകും എന്ന് ഡോക്ടർമാർ ഉറപ്പ്  പറയുമ്പോഴും പണിതീരാത്ത തന്റെ കൊച്ചുവീടിന്റെ നാലുചുമരുകൾക്കിടയിൽ  നിസ്സഹായരായ തന്റെ മാതാപിതാക്കളെ നോക്കി  കണ്ണീർ വാർക്കുകയാണി യുവ ഫുട്ബോളർ.

ഇന്നലെ വരെ മൈതാനങ്ങളെ  ത്രസിപ്പിച്ചു പാഞ്ഞുനടന്ന ആ ചെറുപ്പക്കാരനു ഒരു കൈത്താങ്ങിനു വേണ്ടി സുമനസ്സുകളായ കണ്ണൂർ-കാസർഗോഡ് ഫുട്ബോൾ വാട്സാപ്പ് ഗ്രൂപ്പിലെ എല്ലാവരും കൂടി അഷ്ഫാദിനെ സഹായിക്കാൻ വേണ്ടി ഒന്നിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. മനുഷ്യസ്നേഹികളായ എല്ലാവരുടെയും സഹായ സഹകരണങ്ങളും ഈ കൂട്ടായ്മ ഈ കാര്യത്തിൽ പ്രതീക്ഷിക്കുന്നു.

അഷ്ഫാദിനെ സഹായിക്കാൻ വേണ്ടി കാനറ ബാങ്കിന്റെ ഏച്ചൂർ ശാഖയിൽ ഒരു അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.

ASFHFAD CHIKILSA SAHAYA COMMITTEE
A/C # 5959101002999
CANARA BANK,
EACHUR BRANCH
IFSC CODE:CNRB0005959.
Phone :9400531457

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബാഴ്സാ ക്യാമ്പിൽ കയ്യാംകളി, നെയ്മർ അഭ്യൂഹങ്ങൾക്ക് തീ പിടിക്കുന്നു
Next articleകോഹ്‍ലിയ്ക്കും മുകുന്ദിനു അര്‍ദ്ധ ശതകം, ലീഡ് 498