അരിമ്പ്ര ബാപ്പു & കലന്തൻ ഹാജി ഇന്റർ സ്കൂൾസ് ആന്റ് അക്കാദമീസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ യുനീക്കും ബ്ലാക്ക് ഹോഴ്സും മൊറയൂരും ക്വാർട്ടറിൽ

കൊണ്ടോട്ടി: അരിമ്പ്ര ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പി.ടി.എ യുടെയും മിഷൻ സോക്കർ അക്കാദമിയുടെയും അരിമ്പ്ര സ്പോർട്സ് ലവേഴ്സ് ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന അരിമ്പ്ര ബാപ്പു ആന്റ് കലന്തൻ ഹാജി മെമ്മോറിയൽ ഇന്റർ സ്കൂൾസ് ആന്റ് ഇന്റർ അക്കാദമീസ് ഫുട്ബോളിൽ ഇന്ന് (23-12-2019 തിങ്കൾ) നടന്ന പ്രീ ക്വാർട്ടർ മത്സരങ്ങളിൽ യുനീക്ക് എഫ്.സി വണ്ടൂർ ഏക പക്ഷീയമായ ഒരു ഗോളിന് (1-0) മൗലാനാ ഫുട്ബോൾ അക്കാദമി കൂട്ടായിയെയും ബ്ലാക്ക് ഹോഴ്സ് പാലക്കാട് ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് (3-0) ഇ.എം.ഇ.എ.എച്ച്.എസ്.എസ് കൊണ്ടോട്ടിയെയും മൊറയൂർ ഫുട്ബോൾ അക്കാദമി ഏകപക്ഷീയമായ നാല് (4-0) ഗോളുകൾക്ക് ബോയ്സ് എഫ്.സി തിരൂരിനെയും പരാചയപ്പെടുത്തി ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.

മുൻ കേരളാ പോലീസ് ഫുട്ബോൾ താരം വിവേകാനന്ദൻ, മൊറയൂർ ഗ്രാമ പഞ്ചായത്തംഗം എം.മുജീബ് റഹ്മാൻ, കോഴിക്കോട് ജില്ലാ സാക്ഷരതാ മിഷൻ കോ-ഓർഡിനേറ്റർ സി.എ റഷീദ്, മുൻ മലപ്പുറം ജില്ലാ ഫുട്ബോൾ താരം യാസർ മൊറയൂർ എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.

നാളെ (24-12-2019 ചൊവ്വ) ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് നടക്കുന്ന ആദ്യ ക്വാർട്ടർ ഫൈനലിൽ തിരുവനന്തപുരം ജി.വി രാജാ സ്പോർട്സ് സ്കൂൾ കെ.വൈ.ഡി.എഫ് കൊണ്ടോട്ടിയെയും വൈകുന്നേരം നാല് മണിയ്ക്ക് നടക്കുന്ന രണ്ടാം ക്വാർട്ടർ ഫൈനലിൽ വി.എഫ്.എ വാണിയമ്പലം ഓറഞ്ച് ഫുട്ബോൾ സ്കൂൾ ബേപ്പൂരിനെയും നേരിടും.

Morayur FA
Boys FA Tirur
Maukana FA Kootayi
Unique FA Wandoor
EMEA HSS
Previous articleപാകിസ്ഥാനെക്കാൾ സുരക്ഷ ഭീഷണി നിലവിൽ ഇന്ത്യയിലാണെന്ന് പി.സി.ബി മേധാവി
Next articleമാത്യൂ വെയ്ഡുമായി കരാറിലെത്തി സോമര്‍സെറ്റ്