ട്രിവാൻഡ്രം സൂപ്പർ ഡിവിഷൻ ഫൂട്ബോളിൽ ഗൂണ്ടാ വിളയാട്ടം ?

- Advertisement -

നമ്മുടെ നാട്ടിലെ ഫൂട്ബോളിന്റെ മുരടിപ്പിനു കാരണം വേറെയാരുമല്ല, ഫൂട്ബോൾ അസ്സോസിയേഷൻ ഭരണാധികരികൾ തന്നെയാണു. പിടിപ്പുകേടിന്റെയും അഴിമതിയുടെയും കാര്യമല്ല അതിനുമപ്പുറം അധികാരം നിലനിർത്താനും എതിരെ വരുന്നവരെ ഏതു വഴിയും പിഴുതെറിയുകയാനും കാണിച്ചു കൂട്ടുന്ന അധാർമിക പ്രവർത്തനങ്ങൾ നമ്മുടെ നാട്ടിലെ ഫൂട്ബോളിന്റെ വളർച്ചയെ സാരമായി ബാധിച്ചിരിക്കുകയാണു.

ട്രിവാൻഡ്രം സൂപ്പർ ഡിവിഷനിൽ കഴിഞ്ഞ ദിവസം നടന്ന കോവളം എഫ്‌ സിയുടെ മൽസരത്തെക്കുറിച്ച്‌ വ്യാപക പരാതിയുയർന്നിരിക്കുകയാണു. കോവളം എഫ്‌ സിയെ ഏതു വിധേനയും തോൽപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണു എതിർ ടീമിറങ്ങിയത്‌, മികച്ച ഫോമിലുള്ള കോവളത്തെ കളിച്ചു തോൽപ്പിക്കാനാകില്ലെന്ന തിരിച്ചറിവിൽ ഗൂണ്ടകളെ ടീമിലുൾപ്പെടുത്തിയാണു എതിർ ടീമിറങ്ങിയത്‌. രെജിസ്റ്റർ ചെയ്യപ്പെടാത്ത കളിക്കാരിറങ്ങിയതു അധികൃതരുടെ മൗന സമ്മതത്തോടെയായിരുന്നു. മുൻപ്‌ അടിയുണ്ടാക്കിയതിനു ട്രിവാൻഡ്രം ലീഗിൽ നിന്നും, ജോലിയിൽ നിന്നും പുറത്താക്കപെട്ട പേരു കേട്ട പ്രാദേശിക ഗൂണ്ട കോവളത്തിനെതിരെ കളിക്കളത്തിൽ അക്രമങ്ങളഴിച്ചു വിടുകയായിരുന്നു. കൂടെ റഫറിയും എതിർ ടീമിനൊപ്പമായിരുന്നു, ഒരവസരത്തിൽ ലൈൻ റഫറി കോവളത്തിനനുകൂലമായി പെനാൽട്ടിക്കു വേണ്ടി ഫ്ലാഗുയർത്തിയെങ്കിലും മെയിൻ റഫറി നിരസിക്കുകയാണുണ്ടായതു, ആ റഫറിക്കെതിരെ കോവളം എഫ്‌.സി പല അവസരങ്ങളിലും പരാതി നൽകിയിട്ടുണ്ടെങ്കിലും അധികാരികൾ കണ്ണടച്ചു. റഫറി ഫൂട്ബോൾ അസോസിയേഷനിലെ ഒരു ഗ്രൂപ്പിന്‍റെ വാക്താവാണ്, കോവളം എഫ് സി യുടെ നിര്‍ണായകമായ മത്സരങ്ങളില്‍ ഇദ്ദേഹത്തെ നിര്‍ത്തുകയും തെറ്റായ തീരുമാനങ്ങള്‍ എടുത്ത് ടീമിനെ സമ്മര്‍ദത്തില്‍ ആക്കുന്നതിനെതിരെ പലവട്ടം പരാതി പറഞ്ഞാലും കേട്ടില്ല എന്ന് നടിക്കുകയും ആണ് ചെയ്യുന്നത്

കോവളത്തിനെതിരെ ഉള്ള പ്രതികാര നടപടികൾ പലതും കോവളത്തോടനുഭാവമുള്ള ഒരു അസ്സോസിയേഷൻ ഭാരവാഹിയെ പുറത്താക്കുന്നതിനു വേണ്ടിയാണെന്നും അഭ്യൂഹമുണ്ട്‌.

വ്യക്തമായ വോട്ട്‌ രാഷ്ട്രീയമാണു ട്രിവാൻഡ്രം ഫൂട്ബോൾ നടന്നു കൊണ്ടിരിക്കുന്നത്‌, ഗൂണ്ട പണിക്കും മറ്റുമായി നിലവാരം കുറഞ്ഞ ക്ലബുകളെ സൂപ്പർ ഡിവിഷനിൽ നിലനിർത്തുകയാണു. റെലഗേറ്റ്‌ ചെയ്യപ്പെട്ടാലും തങ്ങളുടെ വോട്ട്‌ നഷ്ടപ്പെടാതിരിക്കാൻ ഡിവഷനിൽ കൂടുതൽ ടീമുകൾക്ക്‌ അവസരം കൊടുക്കുകയാണു രീതി.

പരാതികളൊരുപാടുണ്ടായിട്ടും ഫൂട്ബോൾ അസ്സോസിയേഷനെതിരെ ആരും മുന്നോട്ട്‌ വരാത്തത്‌ പ്രതികാര നടപടികൾ ഭയന്നിട്ടാണു. മുൻപും ശബ്ദമുയർത്തിയ പല ക്ലബുകൾക്കും പിന്നീട്‌ അടച്ചു പൂട്ടലിൽ വരെ എത്തേണ്ടി വന്നിട്ടുണ്ട്‌.

അധികാര വർഗം തന്നെ ഫൂട്ബോളിനെ നശിപ്പിക്കുകയും ക്ലബുകളും മറ്റും നിസ്സഹായരായി നിൽക്കുകയും ചെയ്യുന്ന കാലത്ത്‌ പൊങ്ങി വരേണ്ട പ്രതിരോധത്തിന്റെ ശബ്ദം ഫൂട്ബോൾ ആരാധകരിൽ നിന്നുമാകാണം. ആരും ചോദിക്കാനില്ലാത്തതു കൊണ്ട്‌ അധാർമിക പ്രവർത്തനങ്ങളുടെ അങ്ങേയറ്റത്തെത്തിയ, നമ്മുടെ ഫൂട്ബോളിനെ നശിപ്പിച്ച ഫൂട്ബോൾ അധികാരികൾക്കെതിരെ നമ്മൾ ഫൂട്ബോൾ ആരാധകർ ശബ്ദമുയർത്തണം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement