KLF | കവരത്തിയിൽ അബൂഷാബിന് ഹാട്രിക്ക്; നദീമിനെ തകർത്ത് റിഥം

കവരത്തി പ്രീമിയർ ലീഗിൽ അബൂഷാബിന്റെ ദിനമായിരുന്നു ഇന്ന്. അബൂഷാബിന്റെ ഹാട്രിക്ക് കരുത്തിൽ റിഥം ഗംഭീര വിജയം നേടി. നദീമിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് റിഥം തകർത്തത്.

ഏകപക്ഷീയമായ മത്സരത്തിൽ മികച്ച ഫോമിലുള്ള അബൂഷാബിൻ ഹാട്രിക്ക് കൂടി നേടിയപ്പോൾ നദീം അക്ഷരാർത്ഥത്തിൽ നിഷ്പ്രഭരായി. കവരത്തിക്കാരനായ അബൂഷാബിൻ തന്നെയാണ് മാൻ ഓഫ് ദി മാച്ചും. ഇതോടെ ആറ് ഗോളുകളുമായി ടൂർണമെന്റിൽ അബൂഷാബിൻ കുതിപ്പ് തുടരുകയാണ്. കെ.എൽ.എഫ് ചരിത്രത്തിൽ ഇതോടെ 31 ഗോളുകളാണ് അബൂഷാബിന്റെ പേരിലുള്ളത്. പോയിന്റ് ടേബിളിലും പതിമൂന്ന് പോയിന്റുകളുമായി റിഥം ക്ലബ്ബ് തന്നെയാണ് മുന്നിൽ.

 

ഏകപക്ഷീയമായ മത്സരമായിരുന്നു രണ്ടാം കളിയിലും. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് പോയിന്റ് ടേബിളിലെ അവസാന സ്ഥാനക്കാരായ ഫോർത്ത് ട്രാൻസ്പോർട്ടിനെ അൺഎമ്പ്ലോയീസ് എഫ്സി തകർത്ത് വിട്ടത്. അൺഎമ്പ്ലോയിസിനു വേണ്ടി സജീദും ഫർഹാനും സൽമാനും ഓരോ ഗോളുകൾ വീതം നേടി. സീസണിൽ തുടരെത്തുടരെ പരാജയങ്ങൾ ഏറ്റുവാങ്ങുന്ന ഫോർത്ത് ട്രാൻസ്പോർട്ട് പതുവുപോലെ കളിയുടെ ഒരു ഘട്ടത്തിലും പൊരുതാതെയാണ് അൺഎമ്പ്ലോയിസിനോട് അടിയറവ് വെച്ചത്. അമിനി സ്വദേശി സജീദാണ് മാൻ ഓഫ് ദി മാച്ച്‌.

നാളെ നടക്കുന്ന കളിയിൽ വിസിസി ഷാർക്ക് എഫ്സിയേയും റിഥം അൺഎമ്പ്ലോയിസിനേയും നേരിടും. കവരത്തി ഫുട്ബോൾ സ്റ്റേഡിയത്തിൽ വൈകുന്നേരം മൂന്ന് മണിക്കും നാലരക്കുമാണ് മത്സരങ്ങൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഒന്നാം സ്ഥാനം നിലനിര്‍ത്തി ഇംഗ്ലണ്ട്, സെമിയില്‍ ദക്ഷിണാഫ്രിക്കയെ നേരിടും
Next articleആദ്യ ജയത്തിനായി പോരാടി ശ്രീലങ്കയും പാക്കിസ്ഥാനും, ജയം ശ്രീലങ്കയ്ക്ക്