Site icon Fanport

കൊറോണ, ഈ സീസണിൽ ജില്ലാ ഡിവിഷൻ ഫുട്ബോളുകൾ ഉപേക്ഷിക്കും

കൊറോണ നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ ഈ സീസണിലെ എല്ലാ ഫുട്ബോൾ ടൂർണമെന്റുകളും ഉപേക്ഷിക്കാൻ കേരള ഫുട്ബോൾ അസോസിയേഷൻ തീരുമാനിച്ചു. ജില്ലാ ഡിവിഷനുകൾ നടത്തുന്ന എല്ലാ ജീല്ലാ ലീഗ് ഫുട്ബോൾ ടൂർണമെന്റും ഉപേക്ഷിക്കാൻ ആണ് കേരള ഫുട്ബോൾ അസോസിയേഷൻ നിർദ്ദേശിച്ചിരിക്കുന്നത്. ലീഗ് പൂർത്തിയായ ജില്ലകൾക്ക് വിജയികളെ പ്രഖ്യാപിക്കാം.

ലീഗ് പൂർത്തിയാകാത്ത ജില്ലകൾ ഈ വർഷത്തെ ലീഗ് ഉപേക്ഷിക്കണം. ഇത്തവണ ഒരു ജില്ലാ ലീഗിലും റിലഗേഷനോ പ്രൊമോഷനോ ഉണ്ടാവില്ല എന്നും കെ എഫ് എ അറിയിച്ചു. 2021മുതൽ ജില്ല ലീഗ് ഫുട്ബോൾ ടൂർണമെന്റുകളിൽ വരുത്താൻ ഇരുന്ന മാറ്റം ഒരു സീസൺ കഴിഞ്ഞ് നടത്തിയാൽ മതിയെന്നും കെ എഫ് എ തീരുമാനിച്ചു. 2020-21 സീസൺ ഫുട്ബോളിനായുള്ള താരങ്ങളുടെ രജിസ്ട്രേഷൻ ജൂൺ 10 മുതൽ മാത്രമെ ആരംഭിക്കു എന്നും കെ എഫ് എ അറിയിച്ചു.

Exit mobile version