
മുൻ ലിവർപൂൾ താരവും ഡച്ച് ഇന്റർനാഷണലുമായിരുന്ന ഡർക് കുയ്ട് വിരമിക്കൽ തീരുമാനം മാറ്റി വീണ്ടും കളത്തിൽ ഇറങ്ങുന്നു. പ്രൊഫഷണൽ ആകുന്നതിന് മുമ്പ് താൻ ബൂട്ടുകെട്ടിയ ഡച്ച് ക്ലബായ ക്യുക് ബോയ്സ് എന്ന ക്ലബിനു വേണ്ടിയാണ് കുയ്ട് വീണ്ടും ബൂട്ടുകെട്ടുക.
ഡച്ച് മൂന്നാം ഡിവിഷനിൽ കളിക്കുന്ന ക്ലബ് ഈ സീസണിൽ രണ്ടാം ഡിവിഷനിലേക്കുള്ള പ്രൊമോഷന് അരികിലാണ്. എട്ട് മത്സരം മാത്രം ലീഗിൽ ശേഷിക്കെ കുയ്ടിന്റെ വരവ് ക്ലബിന്റെ പ്രൊമോഷൻ ഉറപ്പിക്കും എന്നാൺ ക്ലബും കരുതുന്നത്. കഴിഞ്ഞ സീസണിൽ ഫെയനൂർഡിനെ ചാമ്പ്യന്മാരാക്കിയ ശേഷം കുയ്ട് ഫുട്ബോളിനോട് വിടപറഞ്ഞിരുന്നു.
ഇതിനിടെ അടുത്ത വർഷം മുതൽ കുയ്ട് ഫെയനൂർഡിന്റെ അണ്ടർ 19 ടീമിന്റെ ചുമതലയേറ്റെടുക്കും എന്ന് ഫെയനൂർഡ് ക്ലബും അറിയിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial