Picsart 24 07 29 20 53 12 319

ദിമിയുടെ ഈസ്റ്റ് ബംഗാൾ അരങ്ങേറ്റം ഗംഭീരം!! ഗോളും വിജയവും

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ദിമിത്രിസ് ദയമന്റകോസ് തന്റെ ഈസ്റ്റ് ബംഗാൾ അരങ്ങേറ്റം ഗംഭീരമാക്കി. ഇന്ന് ഡ്യൂറണ്ട് കപ്പിൽ എയർഫോഴിസ്നെ നേരിട്ട ഈസ്റ്റ് ബംഗാൾ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയം സ്വന്തമാക്കിയപ്പോൾ ദിമിയുടെ ഒരു ഗോളും അതിൽ ഉണ്ടായിരുന്നു.

തന്റെ ആദ്യ ഗോൾ ആഘോഷിക്കുന്ന ദിമി

ആദ്യ പകുതിയിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷമായിരുന്നു ഈസ്റ്റ് ബംഗാളിന്റെ തിരിച്ചുവരവ്. 19ആം മിനുട്ടിൽ സോമാനന്ദ ആണ് എയർ ഫോഴ്സിന് ലീഡ് നൽകിയത്. 40ആം മിനുട്ടിൽ ഡേവിഡിന്റെ ഗോളിലൂടെ ഈസ്റ്റ് ബംഗാൾ സമനില കണ്ടെത്തി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ആണ് ദിമി കളത്തിൽ എത്തിയത്. 61ആം മിനുട്ടിലേക്ക് ദിമി തന്റെ പുതിയ ക്ലബിലെ ആദ്യ ഗോൾ കണ്ടെത്തി. സ്കോർ 1-1. 68ആം മിനുട്ടിൽ ക്രെസ്പോ കൂടെ ഗോൾ നേടിയതോടെ ഈസ്റ്റ് ബംഗാൾ വിജയം ഉറപ്പിച്ചു ‌

Exit mobile version