Picsart 23 06 21 01 08 31 852

എവർട്ടൺ താരം ഡിമാറയ് ഗ്രെ ഇനി ജമൈക്കൻ ദേശീയ ടീമിന് ആയി കളിക്കും

ഇംഗ്ലണ്ട് ദേശീയ ടീമിന് ആയി ഇനി കാത്തിരിക്കാൻ തയ്യാറല്ല എന്നു പ്രഖ്യാപിച്ചു എവർട്ടൺ താരം ഡിമാറയ് ഗ്രെ ഇനി ജമൈക്കൻ ദേശീയ ടീമിൽ. താരത്തിന്റെ മുത്തശ്ശിയും, മുത്തശ്ശനും ജമൈക്കൻ പൗരന്മാർ ആയതിനാൽ തന്നെ താരം അവർക്ക് ആയി കളിക്കാൻ യോഗ്യത നേടുക ആയിരുന്നു. 26 കാരനായ താരം ഇംഗ്ലണ്ട് അണ്ടർ 18, 19, 21 ടീമുകളിൽ കളിച്ച താരം ആണ്.

എന്നാൽ നിലവിൽ ഇംഗ്ലണ്ട് ദേശീയ ടീമിൽ പ്രവേശിക്കാം എന്ന പ്രതീക്ഷ അവസാനിച്ചതോടെ ആണ് താരം ജമൈക്ക തിരഞ്ഞെടുത്തത്. തന്റെ കുടുംബ പാരമ്പര്യം ഉള്ള രാജ്യത്തിനു ആയി കളിക്കാൻ ആവുന്നത് അഭിമാനം ആണെന്ന് താരം പറഞ്ഞു. ഇതോടെ വരുന്ന ഗോൾഡ്‌ കപ്പിൽ താരത്തിന് കളിക്കാൻ ആവും. ഗോൾഡ്‌ കപ്പിൽ വരുന്ന ശനിയാഴ്ച അമേരിക്കയോട് ആണ് ജമൈക്കയുടെ ആദ്യ മത്സരം.

Exit mobile version