Picsart 23 02 24 01 13 49 457

എപ്പോഴും അത്ഭുതമാണ് ഡി മരിയ!! ഹാട്രിക്ക് അടിച്ച് യുവന്റസിനെ ജയിപ്പിച്ചു

അർജന്റീനൻ താരം ഡി മരിയയുടെ ഹാട്രിക്കിന്റെ ബലത്തിൽ യുവന്റസ് പ്ലേ ഓഫ് കടന്ന് യൂറോപ്പ പ്രീക്വാർട്ടറിലേക്ക്. ഡി മരിയയുടെ അതിശയകരമായ പ്രകടനത്തിൽ, പ്ലേ ഓഫ് മത്സരത്തിന്റെ രണ്ടാം പാദത്തിൽ നാന്റസിനെ 3-0 ന് പരാജയപ്പെടുത്തിയാണ് യുവന്റസ് യൂറോപ്പ ലീഗിൽ മുന്നേറിയത്. ആദ്യ പാദം 1-1 എന്ന സമനിലയിൽ ആയിരുന്നു അവസാനിച്ചത്. യുവന്റസിനായി ഇന്ന് ഡി മരിയ തന്റെ ആദ്യ ഹാട്രിക്ക് നേടി.

ആറാം മിനിറ്റിൽ ഒരു അത്ഭുത ഇടംകാൽ സ്‌ട്രൈക്കിലൂടെയാണ് ഡി മരിയ സ്‌കോറിങ്ങിന് തുടക്കമിട്ടത്. ഈ സീസണിൽ യൂറോപ്പ ലീഗ് കണ്ട ഏറ്റവും മികച്ച ഗോളായിരുന്നു ഇത്. പിന്നീട് 20-ാം മിനിറ്റിൽ പെനാൽറ്റിയിൽ നിന്ന് ഡി മരിയ യുവന്റസിന്റെ ലീഡ് ഇരട്ടിയാക്കി.

നാന്റസിന്റെ ധീരമായ പ്രയത്‌നം ഉണ്ടായിരുന്നിട്ടും, മത്സരത്തിലുടനീളം യുവന്റസ് തങ്ങളുടെ ആധിപത്യം നിലനിർത്തി, 78-ാം മിനിറ്റിൽ വ്‌ലഹോവിചിന്റെ അസിസ്റ്റിൽ നിന്ന് ഡി മരിയ തന്റെ ഹാട്രിക് തികച്ചു. നാന്റസിനെ സംബന്ധിച്ചിടത്തോളം, അവരുടെ ഡിഫൻഡർ പാലോയിസ് 16-ാം മിനിറ്റിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായതാണ് തിരിച്ചടിയായത്. ഈ സീസണിൽ ലീഗിൽ കഷ്ടപ്പെടുന്ന യുവന്റസിന് ഈ ഫലം വലിയ ആശ്വാസമാകും.

Exit mobile version