Picsart 23 01 01 17 22 06 252

ഡി മരിയ ഈ സീസൺ അവസാനത്തോടെ യുവന്റസ് വിടും, കരിയർ അർജന്റീനയിൽ അവസാനിപ്പിക്കും

ആംഗെൽ ഡി മരിയക്ക് ഇത് അദ്ദേഹത്തിന്റെ യൂറോപ്പിലെ അവസാന സീസൺ ആകും. ഡി മരിയ ഈ സീസൺ അവസാനത്തോടെ യുവന്റസ് വിടും എന്ന് സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു. ഈ സീസൺ അവസാനത്തോടെ അർജന്റീനയിലേക്ക് മടങ്ങാൻ ആണ് ഡി മരിയ ആഗ്രഹിക്കുന്നത്‌. അർജന്റീനയിൽ ആകും താരം കരിയർ അവസാനിപ്പിക്കുക. യുവന്റസിൽ ഡി മരിയ കരാർ പുതുക്കില്ല.

ഡി മറിയ ഈ സീസൺ തുടക്കത്തിൽ ആയിരുന്നു യുവന്റസിൽ എത്തിയത്. മുൻ റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ് വിംഗർ ഡിമറിയ അതിനു മുമ്പ് അവസാന ഏഴ് വർഷമായി പി എസ് ജിക്ക് ഒപ്പം ആയിരുന്നു.

പി എസ് ജിക്കായി മുന്നൂറോളം മത്സരങ്ങൾ കളിച്ച ഡി മറിയ നൂറിനടുത്ത് ഗോളുകളും നൂറിലധികം അസിസ്റ്റും സംഭാവന ചെയ്തിട്ടുണ്ട്. പി എസ് ജിക്ക് ഒപ്പം 18 കിരീടങ്ങൾ ഡി മറിയ നേടിയിട്ടുണ്ട്. അർജന്റീനക്ക് ഒപ്പം ഫിഫാ ലോകകപ്പ് നേടിയ ഡി മരിയ ഒന്നോ രണ്ടോ സീസണുകൾ കഴിഞ്ഞു കരിറ്റർ അവസാനിപ്പിച്ചേക്കും.

Exit mobile version