U-17 ഗോൾകീപ്പർ ധീരജ് സിംഗ് സ്കോട്ടിഷ് ലീഗിലേക്ക്

- Advertisement -

അണ്ടർ പതിനേഴ് ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും മികച്ച താരമായിരുന്ന ഗോൾ കീപ്പർ ധീരജ് സിംഗ് സ്കോട്ലാന്റിലേക്ക് പറക്കും. സ്കോട്ടിഷ് പ്രീമിയർ ലീഗ് ക്ലബായ മതർവെൽ ആണ് ധീരജിനെ സ്കോട്ട്‌ലൻഡിലേക്ക് ക്ഷണിച്ചിരിക്കുന്നത്. മതർവെലിന്റെ ഓഫർ ധീരജ് അംഗീകരിച്ചു.

മതർവെൽ ക്ലബ് ട്രയൽസിനായാണ് ധീരജിനെ സമീപിച്ചിരിക്കുന്നത്. ട്രയൽസിനു ശേഷം ക്ലബിന് ധീരജിൽ വിശ്വാസം വന്നാൽ ഇന്ത്യൻ താരത്തിന് പ്രൊഫഷണൽ കരാർ ഓഫർ ചെയ്യും. ഇപ്പോൾ ഇന്ത്യൻ ആരോസിന്റെ ക്യാമ്പിലാണ് ധീരജ് സിംഗ് ഉള്ളത്.

ഇന്ത്യൻ ആരോസിനൊപ്പം ഐ ലീഗ് കളിക്കാൻ തയ്യാറാവുകയാണ് ധീരജ് സിംഗ്. മാർച്ച് അവസാനം വരെ ഐ ലീഗിൽ ധീരജ് തുടരും. അതിനു ശേഷമാകും ട്രയൽസിനായി സ്കോട്ട്‌ലൻഡിലേക്ക് പോവുക. എ ഐ എഫ് എഫുമായി ഇതുസംബന്ധിച്ച് ധാരണയിൽ എത്തിയതായാണ് വിവരങ്ങൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement