ജർമ്മൻ കപ്പ് ഫൈനൽ: ഡോർട്ട്മുണ്ടിനെ ഫ്രാങ്ക്ഫർട്ട് നേരിടും

ജർമ്മൻ കപ്പ് ഫൈനലിൽ ഇന്ന് ബൊറൂസിയ ഡോർട്ട്മുണ്ട് ഫ്രാങ്ക്ഫർട്ടിനെ നേരിടും. ബെർലിനിലെ ഒളിമ്പ്യ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി ആണ് ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടുക. ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ തുടർച്ചയായ അഞ്ചാം ജർമ്മൻ കപ്പ് ഫൈനലാണ് ഇന്നത്തേത്. ഈ സീസണിൽ നിറം മങ്ങിപ്പോയ ഫ്രാങ്ക്ഫർട്ട് ജർമ്മൻ കപ്പുയർത്തി ശക്തമായൊരു തിരിച്ചു വരവ് നടത്താനനൊരുങ്ങുന്നത്. എന്നാൽ മികച്ച താരങ്ങളുമായിറങ്ങുന്ന തകർപ്പൻ ഫോമിലുള്ള ഡോർട്ട്മുണ്ടിനാണ് വിജയ സാധ്യത കൽപ്പിക്കുന്നത്.

ഈ സീസണിൽ 31 ഗോളടിച്ച് ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ ഒബമയങ്ങിലാണ് ഡോർട്മുണ്ട് ആരാധകർ ഉറ്റുനോക്കുന്നത്. ഒബയാങ്ങിന്റെ മുന്നിലും പിന്നിലുമായി ഏത് പ്രതിരോധത്തെയും വെല്ലുവിളിക്കാൻ മാർക്കോ റൂസ്. ഡോർട്ട്മുണ്ടിന്റെ ക്രിസ്റ്റിൻ പുളിസിക്കും ഓസ്‌മെൻ ടെംബെലെയും കളത്തിൽ ഇറങ്ങാൻ സാധ്യതയില്ല. 2017 ൽ വെറും മൂന്നു മത്സരങ്ങൾ മാത്രമാണ് ഈഗിൾസിന് ജയിക്കാനായത്. തുടർച്ചയായ പരാജയങ്ങൾ ഡോർട്ട്മുണ്ടിനുമുണ്ടായിട്ടുണ്ട്. എന്നാൽ ഡോർട്ട്മുണ്ടിനെ പിടിച്ച് കെട്ടാൻ പോന്നതാണ് ഫ്രാങ്ക്ഫർട്ടിന്റെ പ്രതിരോധനിര. തിമോത്തി ചാൻറ്റ്ലറും ഡേവിഡ് അബ്രഹാമും ഒബമയങ്ങിനെയും മാർക്കോ റൂസിനെയും പിടിച്ച് കെട്ടാനായാൽ അദ്‌ഭുതങ്ങൾ സംഭവിക്കാം. ഈഗിൾസിന്റെ ആക്രമണ നിരയിലെ കരുത്ത് മാർക്കോ ഫാബിയനാണ്. പരിക്കേറ്റ ജൂലിയൻ വിഗിളിന് പകരം നൂരി സാഹിൻ ഡോർട്ട്മുണ്ടിന് വേണ്ടി ഇന്നിറങ്ങും. പരസ്പരം മത്സരിച്ചപ്പോൾ ഇരു ടീമുകളും ഓരോ തവണ പരാജയമറിഞ്ഞു.

ഇന്നത്തെ മത്സരം ഇരട്ട യാത്രയയപ്പ് ആകുമോ എന്നാണ് ലോകമെമ്പാടുമുള്ള ഡോർട്ട്മുണ്ട് ആരാധകർ ഉറ്റു നോക്കുന്നത്. ഡോർട്ട്മുണ്ട് ടീമിനെതിരെയുള്ള ബോംബ് ആക്രമണവും അതിനു  ശേഷം നടന്ന മാച്ചിലേറ്റ പരാജയവും തുടർന്ന് കോച്ച് തോമസ് ടുഹൽ നടത്തിയ പരാമർശങ്ങളും വിവാദമായിരുന്നു. ഇതേ തുടർന്ന് മാനേജ്‌മെന്റുമായി ഉണ്ടായ എതിരഭിപ്രായങ്ങളെ തുടർന്ന്  ടുഹൽ ക്ലബ് വിടുമെന്നാണ് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ. വെങ്ങർ ഔട്ട് ആയാൽ ആഴ്സണലിന്റെ കോച്ചായി തോമസ് ടുഹൽ വരുമെന്ന്  റിപ്പോർട്ടുകൾ ഉണ്ട്. സൂപ്പർ താരം ഒബമയാങ് ക്ലബ് വിടാനുള്ള സാദ്ധ്യതകൾ ഏറെയാണ്. PSG യും ചൈനീസ് ക്ലബ്ബുകളും ഗോൾഡൻ ബൂട്ടിന്റെ ഉടമയ്ക്കുവേണ്ടി കോടികൾ വാരിയെറിയാൻ തയ്യാറാണ്. വരെ ഒബാമയാങ്ങ് ന്റെ കോൺട്രാക്ട് ഉണ്ട്. റയൽ മാഡ്രിഡിന് വേണ്ടി കളിക്കാനുള്ള താൽപര്യം താരം പരസ്യമാക്കിയിരുന്നു. ഡോർട്മുണ്ടിനും ഫ്രാങ്ക്ഫർട്ടിനും മാത്രമല്ല ഈ മത്സരം പ്രധാനപ്പെട്ടത്. ഫ്രയ് ബർഗും മത്സരഫലത്തെ കാത്തിരിക്കുന്നു. ഡോർട്ട്മുണ്ട് വിജയിച്ചാൽ അവർ ചാമ്പ്യൻസ് ലീഗിൽ കടന്നതിനാൽ ഏഴാം സ്ഥാനത്തുള്ള ഫ്രയബർഗിന് യൂറോപ്പ ലീഗിൽ കളിക്കാം.