Picsart 24 12 21 22 11 06 640

ഡെവലപ്മെന്റ് ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് എതിരെ ഗോകുലം കേരളക്ക് ജയം

കൊച്ചി, 21 / 12 / 2024: ആർ എഫ് ഡി എൽ (റിലയൻസ് ഫൗണ്ടേഷൻ ഡെവേലൊപ്മെന്റ്റ് ലീഗ് ) കേരള റീജിയനിൽ വാശിയേറിയ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഗോകുലം കേരളക്ക് ജയം, ഗോകുലത്തിനായി കളിയിലെ ഏക ഗോൾ നേടിയത് മലയാളി താരം ജിയാദ്. ആദ്യാവസാനം ഇരുടീമുകളും ആക്രമിച്ച് കളിച്ചുവെങ്കിലും ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റങ്ങളെ ഭംഗിയായി തടയിട്ട ഗോകുലം ഡിഫെൻഡേർസും, ആർദ്ധ് അവസരങ്ങൾ പോലും മികച്ച മുന്നേറ്റങ്ങളാക്കി മാറ്റിയ ഗോകുലം മുന്നേറ്റ നിരയും കയ്യടി അർഹിക്കുന്നു .

ജയത്തോടെ കേരള റീജിയനിൽ റണ്ണർ അപ്പായി ഗോകുലം കേരള എഫ് സി. ലീഗിലിതുവരെ അഞ്ചു മത്സരങ്ങൾ കളിച്ച ഗോകുലം മുത്തൂറ്റ് എഫ് എ യോട് 1 -0 മാർജിനിൽ തോറ്റതൊഴിച്ചാൽ ബാക്കി നാലും വിജയിച്ചു. ഇതോടെ സോണൽ ലെവൽ മത്സരങ്ങളിലേക്ക് ടീം ക്വാളിഫൈഡ് ആയി. ഫിറോസ് ഷെരീഫാണ് ടീം ഹെഡ് കോച്ച്. 35 പേരുടെ സ്‌ക്വാഡിൽ 32 പ്ലയേഴ്‌സും മലയാളികളാണ്.

Exit mobile version