Picsart 25 01 08 09 50 00 094

2026 ലോകകപ്പിന് ശേഷം ദിദിയർ ദെഷാംപ്‌സ് ഫ്രാൻസ് പരിശീലക സ്ഥാനം ഒഴിയും

2026 ഫിഫ ലോകകപ്പ് അവസാനിച്ചതിന് ശേഷം ഫ്രാൻസ് ദേശീയ ടീം മാനേജർ ദിദിയർ ദെഷാംപ്‌സ് സ്ഥാനമൊഴിയും. L’Équipe പറയുന്നതനുസരിച്ച്, 2012 മുതൽ ലെസ് ബ്ലൂസിനെ നയിക്കുന്ന ദെഷാംപ്‌സ് തൻ്റെ കരാർ ഇനി പുതുക്കില്ല, 14 വർഷത്തെ ഫ്രാൻസിനൊപ്പം ഉള്ള യാത്രയ്ക്ക് ആണ് ഇത് അവസാനം കുറിക്കുന്നത്.

ഫ്രാൻസിൻ്റെ മുഖ്യ പരിശീലകനെന്ന നിലയിൽ ദെഷാംപ്‌സിൻ്റെ സമയം വിജയകരമായിരുന്നു. 2018 ഫിഫ ലോകകപ്പിലും 2021 നേഷൻസ് ലീഗിലും ടീമിനെ വിജയത്തിലേക്ക് നയിച്ചു.

യൂറോ 2016, 2022 ലോകകപ്പ് എന്നിവയുടെ ഫൈനലിലും അദ്ദേഹം ടീമിനെ എത്തിച്ചു. 2026ൽ ലോക കിരീടവുകായി വിടവാങ്ങുക ആകും ദെഷാംസ് ആഗ്രഹിക്കുന്നത്.

Exit mobile version