
ജർമ്മൻ കപ്പിലെ ലാസ്റ്റ് 16ൽ നിലവിലെ ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കും ജർമ്മൻ കപ്പ് ജേതാക്കളായ ബൊറൂസിയ ഡോർട്മുണ്ടും തമ്മിലേറ്റുമുട്ടും. ജർമ്മൻ ഫുട്ബോളിലെ വമ്പന്മാരാണ് ലാസ്റ്റ് ൽ ഏറ്റുമുട്ടുന്നത്. ജർമ്മൻ കപ്പിന്റെ കഴിഞ്ഞ സീസണിൽ സെമി ഫൈനലിൽ ആയിരുന്നു ഇരു ടീമുകളും ഏറ്റുമുട്ടിയത്. അലയൻസ് അരീനയിൽ നടന്ന മത്സരത്തിൽ ബയേണിനെ പരാജയപ്പെടുത്തി ഡോർട്ട്മുണ്ട് ഫൈനലിൽ കടന്നു. ഫൈനലിൽ ഫ്രാങ്ക്ഫർട്ടിനെ പരാജയപ്പെടുത്തിയാണ് നാലാം കിരീടം മഞ്ഞപ്പട സ്വന്തമാക്കിയത്.
The last 16 fixtures of dfb pokal pic.twitter.com/Gn1O9CAVNt
— Fanport (@Fanport_en) October 29, 2017
ബുണ്ടസ് ലീഗയിൽ ബയേൺ വീണ്ടും ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചിരിക്കുകയാണ്. തുടർച്ചയായ ആറാം ജർമ്മൻ കപ്പ് ഫൈനൽ ആണ് ഡോർട്ട്മുണ്ടും ലക്ഷ്യം വെക്കുന്നത്. തുടർച്ചയായ ഏഴാം തവണയാണ് ജർമ്മൻ ഫുട്ബോളിലെ അതികായന്മാർ തമ്മിൽ ഏറ്റുമുട്ടുന്നത്. ഡിസംബർ 19, 20 മത്സരം നടക്കാനാണ് സാധ്യത കൽപ്പിക്കുന്നത്. സെക്കൻഡ് ഡിവിഷൻ ക്ലബ്ബായ ഹീഡൻഹെയിമുമായി കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ ഫ്രാങ്ക്ഫർട്ട് ഏറ്റുമുട്ടും.1993 ലെ ജർമ്മൻ കപ്പ് ജേതാക്കളായ ബയേർ ലെവർകൂസൻ മോഷെൻഗ്ലാഡ്ബാക്കിനെ നേരിടും. മെയിൻസ് സ്റ്റട്ട്ഗാർട്ടിനെയും വോൾഫ്സ് നെൻബർഗിനെയും നേരിടും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial