ഡിപായുടെ ലോക്ക്ഡൗൺ കാലം സിംഹകടുവയ്ക്ക് ഒപ്പം

ഡച്ച് താരമായ മെഫിസ് ഡിപായ് ലോക്ക്ഡൗൺ കാലം ചിലവഴിക്കുന്ന സിംഹക്കടുവയ്ക്ക് ഒപ്പം. തന്റെ വളർത്തു മൃഗമായ ലൈഗറിനൊപ്പം വീട്ടിൽ ചിലവഴിക്കുന്ന ചിത്രങ്ങൾ ഡിപായ് തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ആൺ സിംഹവും പെൺ കടുവയും ഇണചേർന്ന് ഉണ്ടാവുന്ന വിഭാഗമാണ് ലൈഗർ.

നെതർലന്റ്സിലും കൊറോണ വ്യാപിക്കുന്ന അവസ്ഥയിൽ താരം വീട്ടിൽ വിശ്രമിക്കുകയാണ്. ഒരു സിംഗവും ലൈഗറും ഒരുമിച്ച് സമയം ചിലവഴിച്ചാൽ എങ്ങനെയാകും എന്ന കാപ്ഷനോടു കൂടെയാണ് ഡിപായ് ചിത്രങ്ങൾ പങ്കുവെച്ചത്. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം കൂടിയാണ് ഡിപായ്.

Exit mobile version