Site icon Fanport

10 വർഷങ്ങൾക്ക് ശേഷം ഡെമ്പോ ഐലീഗിൽ തിരികെയെത്തി

ഗോവൻ ക്ലബായ ഡെമ്പോ ഐ ലീഗിൽ തിരികെയെത്തി. ഇന്ന് നടന്ന ഐ ലീഗ് 2 മത്സരത്തിൽ സുദേവക്ക് എതിരെ വിജയം നേടിയതോടെയാണ് ഡെമ്പോ ഐ ലീഗ് പ്രൊമോഷൻ ഉറപ്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആയിരിന്നു ഇന്ന് ഡെമ്പോയുടെ വിജയം. 10 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മുൻ ചാമ്പ്യന്മാർ കൂടിയായ ഡെമ്പോ തിരികെയെത്തുന്നത്.

ഡെമ്പോ 24 04 27 18 47 25 483

ഇന്നത്തെ വിജയത്തോടെ ഡെമ്പോ 14 മത്സരങ്ങളിൽ നിന്ന് 27 പോയിന്റുമായി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. സുദേവ 23 പോയിന്റുമായി മൂന്നാമതാണ്. ആദ്യ രണ്ടു സ്ഥാനക്കാർക്ക് ആണ് പ്രൊമോഷൻ ലഭിക്കുക. സ്പോർടിംഗ് ബെംഗളൂരുവും ഡെമ്പോയും ആണ് ആദ്യ രണ്ട് പൊസിഷനിൽ ഫിനിഷ് ചെയ്തത്.

Exit mobile version