Site icon Fanport

ഡെംബലെയ്ക്ക് വീണ്ടും പരിക്ക്, ചാമ്പ്യൻസ് ലീഗ് സെമി നഷ്ടമാകും

ബാഴ്സലോണ താരം ഒസ്മാൻ ഡെംബലെയ്ക്ക് വീണ്ടും പരിക്ക്. കഴിഞ്ഞ ദിവസം സെൽറ്റ വിഗോയ്ക്ക് എതിരായ മത്സരത്തിലാണ് ഡെംബലെയ്ക്ക് പരിക്കേറ്റത്. നേരത്തെ പരിക്ക് ഉള്ളതിനാൽ ഇന്നലെ ഡെംബലെ കളിക്കുമെന്ന് ഉറപ്പില്ലായിരുന്നു. . എന്നാൽ ഇന്നലെ എല്ലാ പ്രമുഖർക്കും വിശ്രമം നൽകിയ വാല്വെർഡെ ഡെംബലയെ ആദ്യ ഇലവനിൽ തന്നെ ഇറക്കി. 10 മിനുട്ട് കഴിയുമ്പോൾ തന്നെ താരം പരിക്കേറ്റു കളം വിട്ടു.

ഡെംബലെയ്ക്ക് ഹാംസ്ട്രിങിന് ആണ് വീണ്ടും പരിക്കേറ്റത്. ഒരു മാസത്തോളം പരിക്ക് കാരണം പുറത്തിരുന്ന ഡെംബലെ കഴിഞ്ഞ ആഴ്ച മാത്രമാണ് ടീമിൽ തിർകെ എത്തിയത്. അടുത്ത ആഴ്ച നടക്കുന്ന ലിവർപൂളിനെതിരായ സെമി ഫൈനൽ എന്തായാലും ഡെംബലെയ്ക്ക് നഷ്ടമാകും. ഇനി ഈ സീസണിൽ ഡെംബലെ കളിക്കുമോ എന്നും സംശയമാണ്.

Exit mobile version