Site icon Fanport

മികച്ച ഡച്ച് ഫുട്ബോളർക്കുള്ള പുരസ്കാരം ഡി ലിറ്റിന്

ഈ കഴിഞ്ഞ സീസണിലെ മികച്ച ഡച്ച് ഫുട്ബോളർക്കുള്ള പുരസ്കാരം യുവ സെന്റർ ബാക്കായ ഡി ലിറ്റ് സ്വന്തമാക്കി. ഫിഫാ ബെസ്റ്റിന്റെ നോമിനേഷനിൽ ഉള്ള വാൻ ഡൈകിനെയും പിന്തള്ളിയാണ് ഡി ലിറ്റ് ഈ പുരസ്കാരത്തിന് അർഹനായത്. വോട്ടെടുപ്പിലൂടെ ആയിരുന്നു വിജയികളെ തീരുമാനിച്ചത്. അയാക്സിന് വേണ്ടി നടത്തിയ പ്രകടനം കണക്കിലെടുത്താണ് ഈ പുരസ്കാരം.

അയാക്സിന്റെ ക്യാപ്റ്റനായിരുന്ന ഡി ലിറ്റ് കഴിഞ്ഞ സീസണിൽ ഡച്ച് ഫുട്ബോളിൽ ഡബിൾ കിരീടങ്ങൾ നേടിയിരുന്നു. ഒപ്പം ചാമ്പ്യൻസ് ലീഗിൽ അയാക്സിന്റെ സെമി ഫൈനൽ വരെയുള്ള കുതിപ്പിലും പ്രധാന പങ്കുവഹിച്ചു. ഡച്ച് ദേശീയ ടീമിലും ഡി ലിറ്റ് ആദ്യ ഇലവനിൽ ഉണ്ട്. നാഷൺസ് ലീഗിൽ നെതർലന്റ്സ് ഫൈനൽ വരെ എത്തിയിരുന്നു. ഇപ്പോൾ യുവന്റസിന്റെ താരമാണ് ഡി ലിറ്റ്.

Exit mobile version