ഡെൽഹി ആരെയും നിലനിർത്തുന്നില്ല, അനസിനെ ആർക്കും സ്വന്തമാക്കാം

- Advertisement -

ആരെയും നിലനിർത്താതെ ഡ്രാഫ്റ്റിൽ ഇറങ്ങാൻ ഡെൽഹി ഡൈനാമോസ്. രണ്ടു താരങ്ങളെ വരെ നിലനിർത്താൻ അവസരം ഉണ്ടായിട്ടും അതിനു തയ്യാറാകാതെ ഡ്രാഫ്റ്റിൽ താരങ്ങളെ സ്വന്തമാക്കാനാണ് ഡെൽഹിയുടെ തീരുമാനം. ഇതോടെ ഡെൽഹിക്കും ടാറ്റാ ജംഷദ്പൂരിനൊപ്പം തുടക്കം മുതൽ ഡ്രാഫ്റ്റിൽ താരങ്ങളെ വിളിക്കാം.

അനസ് എടത്തൊടികയും സൗബിക് ചക്രവർത്തിയും കീൻ ലൂയീസും മിലൻ സിംഗും പോലുള്ള ഇന്ത്യയിലെ തന്നെ മികച്ച താരങ്ങൾ ഡ്രാഫ്റ്റിൽ പോകുമെന്ന് ഇതോടെ തീരുമാനമായി. ഇന്ത്യയൻ ടീമിന്റെ സെന്റർ ബാക്കായ അനസ് എടത്തൊടികയ്ക്കാകും കൂട്ടത്തിൽ ഡ്രാഫ്റ്റിൽ ഡിമാൻഡ് കൂടുക. താരത്തെ സ്വന്തമാക്കാൻ ഡ്രാഫ്റ്റിൽ കടുത്ത മത്സരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ആദ്യ രണ്ടു താരങ്ങളായി ഡെൽഹിയോ ടാറ്റയോ അനസിനെ സ്വന്തമാക്കിയില്ലാ എങ്കിൽ കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെയുള്ള ക്ലബുകൾ അനസിനെ സ്വന്തമാക്കാൻ സാധ്യതയുണ്ട്. അനസിനെ നിലനിർത്താത്ത ഡെൽഹിയുടെ തീരുമാനത്തിനെതിരെ ഡെൽഹി ഡൈനാമോസ് ആരാധകർ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്.

ഡൈനാമോസ് താരങ്ങൾക്ക് നിരാശ ആണെങ്കിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് അനസ്സ് ഡ്രാഫ്റ്റിൽ ഉണ്ട് എന്നത് പ്രതീക്ഷ നൽകുന്നു. രാജ്യത്തിന്റെ സെന്റർ ബാക്ക് കൂട്ടുകെട്ടുകളായ അനസ്-ജിങ്കൻ കൂട്ടുകെട്ട് ബ്ലാസ്റ്റേഴ്സ് ഡിഫൻസിലും കാണാൻ കഴിയുമെന്നാണ് അരാധകർ പ്രതീക്ഷിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement