പിറകിൽ നിന്ന ശേഷം പൊരുതികയറി ഡെൽഹി ഡൈനാമോസ്

- Advertisement -

ഇന്ത്യൻ എയർഫോഴ്സിനെതിരെ പിറകിൽ നിന്ന ശേഷം പൊരുതി ജയിച്ച് ഡെൽഹി ഡൈനാമോസ്. ഇന്ന് നടന്ന സൗഹൃദ മത്സരത്തിൽ 75 മിനുട്ട് വരെ 1-2 എന്ന സ്കോറിന് പിറകിലായിരുന്നു ഡെൽഹി ഡൈനാമോസ്‌‌. പത്തു മിനുട്ടിനിടെ പിറന്ന മൂന്നു ഗോളുകളാണ് കളി ഡെൽഹിക്ക് അനുകൂലമാക്കിയത്. ഫൈനൽ വിസിൽ വരുമ്പോൾ 4-2 എന്ന സ്കോറിന് ഡെൽഹി വിജയിച്ചു.

ഡെൽഹിക്കു വേണ്ടി കലു ഇരട്ട ഗോളുകളും ലുമു ഒരു ഗോളും നേടി. മറ്റൊരു ഗോൾ ഇന്ത്യൻ എയർഫോഴ്സ് സംഭാവന ചെയ്ത ഓൺ ഗോളായിരുന്നു‌. സികു ആണ് എയർഫോഴ്സിന്റെ രണ്ടു ഗോളുകളും നേടിയത്‌. ഇതോടെ ഇന്ത്യയിൽ കളിച്ച മൂന്നു സൗഹൃദ മത്സരത്തിലും ഡെൽഹി ഡൈനാമോസ് വിജയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement