
ആൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷൻ തലപ്പത്ത് നിന്ന് പ്രഫുൽ പട്ടേലിനെ നീക്കികൊണ്ട് ഡെൽഹി ഹൈക്കോടതി വിധി. അടിയന്തരമായി പ്രഫുൽ പട്ടേലിനെ സ്ഥാനത്തു നിന്ന് നീക്കിയ ഡെൽഹി കോടതി പകരം മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർ എസ് വൈ ഖുറൈഷിയെ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്റെ ചുമത താൽകാലികമായി ഏൽപ്പിച്ചു.
പ്രഫുൽ പട്ടേലിന്റെ എ ഐ എഫ് എഫ് പ്രസിഡന്റായുള്ള തിരഞ്ഞെടുപ്പ് നാഷണൽ സ്പോർട്സ് കോഡിന് അനുസരിച്ചല്ല എന്ന് കണ്ടെത്തിയാണ് ഡെൽഹി ഹൈക്കോടതി ഈ വിധി പുറപ്പെടുവിച്ചത്. 5 മാസങ്ങൾക്കകം എ ഐ എഫ് എഫ് പുതിയ ഇലക്ഷൻ നടത്താനും ഡെൽഹി ഹൈക്കോടതി വിധിയിൽ പറയുന്നു.
Delhi HC in my PIL sets aside election of @praful_patel as it violated Govt SportsCode. @DrSYQuraishi appointed as the Administrator of AIFF
— Rahul Mehra (@TheRahulMehra) October 31, 2017
ഇതിനെ കുറിച്ച് എ ഐ എഫ് എഫിന്റെ പ്രതികരണങ്ങൾ ഇതുവരെ വന്നിട്ടില്ല. ഫുട്ബോൾ ഫെഡറേഷന്റെ തിരഞ്ഞെടുപ്പിൽ കൃത്രിമം നടത്തിയാൽ ഫിഫയുടെ നടപടിയടക്കം ഉണ്ടാകാൻ സാധ്യതയുണ്ട്.
സ്പോർട്സ് ആക്ടിവിസ്റ്റ് ആയ രാഹുൽ മെഹ്റ സമർപ്പിച്ച പൊതുതാല്പര്യ ഹർജിയിലാണ് ജസ്റ്റിസ് രവിന്ദ്ര ബട്ടും ജസ്റ്റിസ് നജ്മി വാസിറിയുമുള്ള ബെഞ്ച് ഈ വിധി പ്രഖ്യാപിച്ചത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial