Site icon Fanport

“ഡിയോങ്ങ് ബാഴ്സലോണയിലേക്ക് പോകണ്ടായിരുന്നു, മെസ്സിയെക്കാൾ നല്ല പെപ്”

അയാക്സിന്റെ യുവ മിഡ്ഫീൽഡർ ഡീയോങ്ങ് ബാഴ്സലോണയിലേക്ക് പോകേണ്ടിയിരുന്നില്ല എന്ന് ഡച്ച് പരിശീലകൻ വാൻ ഹാൽ. അയാക്സിന്റെ മീഡ്ഫീൽഡർ പുതിയ സീസൺ മുതൽ ബാഴ്സലോണയിലാണ് കളിക്കുക. എന്നാൽ മുൻ ബാഴ്സലോണ പരിശീലകൻ കൂടിയായ വാൻ ഹാൽ ഡിയോങ്ങിന്റെ തീരുമാനം തെറ്റി എന്ന് പറയുന്നു.

ഡിയോങ്ങിന് ബാഴ്സലോണയിൽ ആദ്യ ഇലവനിൽ എത്താൻ വരെ വിഷമമായിരിക്കും എന്ന് വാൻ ഹാൽ പറയുന്നു. അവിടെ റാകിറ്റിച്, വിഡാൽ പോലുള്ള താരങ്ങളെ പിന്തള്ളിയാണ് ഡി യോങ്ങിന് ആദ്യ ഇലവനിൽ എത്തേണ്ടത്. അത് എളുപ്പമാകില്ല. അത് മാത്രമല്ല ബാഴ്സലോണയിൽ വ്യത്യസ്ഥ പൊസിഷനികും ഡിയീങ്ങ് കളിക്കേണ്ടി വരും. വാൻ ഹാൽ പറഞ്ഞു

മാഞ്ചസ്റ്റർ സിറ്റി പോലുള്ള ക്ലബുകളുടെ ഒഫർ ഉണ്ടായിട്ടും ബാഴ്സ തിരഞ്ഞെടുക്കേണ്ടായിരുന്നു . പെപ് ഗ്വാർഡിയോളയുടെ കീഴിൽ കളിക്കുന്നതാണ് മെസ്സിക്ക് ഒപ്പം കളിക്കുന്നതിനേക്കാൾ നല്ലതെന്നും വാൻ ഹാൽ പറഞ്ഞു.

Exit mobile version