20220829 190706

ഡിയോങ്ങ് ലണ്ടണിലേക്ക്, ട്രാൻസ്ഫർ അല്ല ലക്ഷ്യം

ബാഴ്സലോണ താരം ഡിയോങ്ങ് ലണ്ടണിലേക്ക് പോകുന്നു. എന്നാൽ ട്രാൻസ്ഫർ ചർച്ചകൾക്ക് വേണ്ടിയല്ല താരം ലണ്ടണിലേക്ക് പോകുന്നത് എന്നാണ് വിവരം. താരം അവധി ആഘോഷിക്കാനാണ് ലണ്ടണിലേക്ക് പോകുന്നത്. സാവി താരത്തിന് കുറച്ച് ദിവസം അവധി നൽകിയിരിക്കുകയാണ്. ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നത് വരെ സമ്മർദ്ദങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ ആണ് ഡിയോങ് ശ്രമിക്കുന്നത്.

താരം ബാഴ്സലോണ വിടാൻ ഉദ്ദേശിക്കുന്നില്ല എന്നാണ് ഫബ്രിസിയോ റൊമാനോയെ പോലുള്ളവർ റിപ്പോർട്ട് ചെയ്യുന്നത്. ബാഴ്സലോണ താരത്തെ വിൽക്കാൻ ഏറെ ശ്രമിച്ചിരുന്നു എങ്കിലും ആ ശ്രമങ്ങൾ ഫലം കണ്ടിരുന്നില്ല. ബാഴ്സലോണ ഇപ്പോൾ ഡിയോങ്ങിനോട് വേതനം കുറക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനും താരം ഇതുവരെ തയ്യാറായിട്ടില്ല. ഡിയോങ്ങിനായുള്ള ശ്രമങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാനിപ്പിച്ചു കഴിഞ്ഞു.

Exit mobile version