അയർലണ്ട് ജേഴ്സി ഇനി അണിയില്ല, പകരം ഇംഗ്ലീഷ് ജേഴ്സിയിൽ

വെസ്റ്റ് ഹാമിന്റെ യുവ മിഡ്ഫീൽഡർ ഡെക്ലാൻ റൈസ് തന്റെ രാജ്യാന്തര ടീം മാറാൻ തീരുമാനിച്ചു. ഇതുവരെ അയർലണ്ടിനായി കളിച്ചിരുന്ന യുവ താരം താൻ ഇനി ഇംഗ്ലണ്ടിനു വേണ്ടി മാത്രമെ കളിക്കു എന്ന് പ്രഖ്യാപിച്ചു. ഇതിനായി താൻ ഫിഫയ്ക്ക് അപേക്ഷ നൽകിയതായും റൈസ് പറഞ്ഞു. അയർലണ്ടിനായി ഇതിനകം മൂന്ന് തവണ റൈസ് കളിച്ചിട്ടുണ്ട്.

ഇംഗ്ലണ്ട് ടീമിൽ അവസരം കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് റൈസ് പറഞ്ഞു. തീരുമാനം എടുക്കും മുമ്പ് അയർലണ്ട് പരിശീലകൻ മക്കാർത്തിയെയും ഇംഗ്ലീഷ് പരിശീലകൻ സൗത് ഗേറ്റിനെയും വിളിച്ച് സംസാരിച്ചിരുന്നു എന്നും റൈസ് പറഞ്ഞു. ഈ സീസണിലാണ് വെസ്റ്റ് ഹാം ജേഴ്സിയിൽ വലിയ ശ്രദ്ധ നേടാൻ റൈസിനായത്.

Exit mobile version