Picsart 23 05 30 11 34 41 704

ഡി ഹിയ തന്നെ ആയിരിക്കും നമ്പർ വൺ എന്ന് പറയാനാകില്ല എന്ന് ടെൻ ഹാഗ്

മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ ഡി ഹിയക്ക് ഒന്നാം നമ്പറിൽ തുടരും എന്ന് ഉറപ്പ് പറയാൻ ആകില്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ടെൻ ഹാഗ്. ഡി ഹിയ പിറകിൽ നിന്ന് കളി മെനയാൻ കഷ്ടപ്പെടുന്നത് ടെൻ ഹാഗിന്റെ ടാക്റ്റിക്സുകൾ പ്രാവർത്തികമാക്കുന്നതിന് പലപ്പോഴും തടസ്സമാകുന്നുണ്ട്‌. ഇതുകൊണ്ട് തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡി ഹിയക്ക് വെല്ലുവിളി ഉയർത്തുന്ന ഒരു ഗോൾ കീപ്പറെ കൂടെ ടീമിലേക്ക് എത്തിക്കാൻ ആണ് ഇപ്പോൾ ശ്രമിക്കുന്നത്‌.

ഇന്നത്തെ ഫുട്ബോളിൽ പിറകിൽ നിന്ന് കളി മെനയുക അത്യാവശ്യമാണ്. അല്ലായെങ്കിൽ എതിരാളികൾക്ക് പെട്ടെന്ന് നിങ്ങളെ സമ്മർദ്ദത്തിൽ ആക്കാൻ ആകും. ടെൻ ഹാഗ് പറഞ്ഞു. ഡി ഹിയ ഈ കാര്യത്തിൽ മെച്ചപ്പെടാൻ ശ്രമിക്കുന്നുണ്ട് എന്നും ടെൻ ഹാഗ് പറഞ്ഞു.

ഡി ഗിയ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരും, ​​പക്ഷേ അവൻ എപ്പോഴും എന്റെ നമ്പർ വൺ ഗോൾ കീപ്പർ ആയിരിക്കുമെന്ന് ഞാൻ പറയില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് പോലുള്ള ഒരു ക്ലബ്ബിൽ എല്ലാ സ്ഥാനങ്ങളിലും എപ്പോഴും മത്സരം ഉണ്ടായിരിക്കണം”, ടെൻ ഹാഗ് കൂട്ടിച്ചേർത്തു.

Exit mobile version