Site icon Fanport

“ഡി ഹിയ സങ്കടത്തിലാണ്” – കെപ

സ്പെയിൻ ദേശീയ ടീമിന്റെ ഗോൾ കീപ്പർ സ്ഥാനം നഷ്ടപ്പെട്ട ഡി ഹിയ സങ്കടത്തിലാണെന്ന് സ്പെയിനിന്റെ ഇപ്പോഴത്തെ ഒന്നാം നമ്പർ കെപ. സ്പെയിനിന്റെ അവസാന മൂന്നു മത്സരങ്ങളിലും ഡി ഹിയയെ ബെഞ്ചിൽ ഇരുത്തി ചെൽസി ഗോൾ കീപ്പർ കെപയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തി ആണ് സ്പെയിൻ കളിച്ചത്. ബെഞ്ചിൽ ഇരുന്ന് കളി കാണുന്നത് ഡി ഹിയയെ സങ്കടത്തിലാക്കുന്നുണ്ട്. പക്ഷെ ഇത് പരിശീലകന്റെ തീരുമാനം ആണെന്ന് കെപ പറഞ്ഞു.

എല്ലാവരും ആദ്യ ഇലവനിൽ എത്താൻ വേണ്ടിയാണ് പരിശീലനം നടത്തുന്നത്. അവസരം ലഭിക്കുമ്പോൾ കളിക്കുക എന്നതാണ് കളിക്കാരന്റെ ലക്ഷ്യം. ഡി ഹിയയുമായി തനിക്ക് നല്ല ബന്ധമാണെന്നും ടീമിലെ എല്ലാവരും പരസ്പരം സഹകരിച്ചു സഹായിച്ചുമാണ് മുന്നോട്ട് പോകുന്നത് എന്നും കെപ പറഞ്ഞു.

ഡി ഹിയ ഫോമിൽ ഇല്ലാത്തത് ആണ് താരത്തെ പുറത്തിരുത്താനുള്ള ടീമിന്റെ തീരുമാനത്തിന്റെ കാരണം എന്ന് സ്പെയിൻ അറിയിച്ചിരുന്നു. സ്വീഡൻ, മാൾട്ട, ഫറോ ഐലൻഡ്‌ എന്നീ ടീമുകൾക്ക് എതിരെ കെപ ആണ് സ്പെയിൻ വല കാത്തത്. ഇനി അടുത്ത കാലത്തൊന്നും ഡി ഹിയക്ക് സ്പെയിനിലെ ഗോൾ വല കാക്കാൻ പറ്റിയേക്കില്ല.

Exit mobile version