Picsart 23 06 04 00 47 08 002

ഡി ഹിയയെ വിമർശിച്ച് റോയ് കീൻ, മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു ലോകനിലവാരമുള്ള കീപ്പർ വേണം എന്നും കീൻ

ഇന്നലെ എഫ് എ കപ്പിൽ പരാജയപ്പെട്ടതിനു പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ ഡേവിഡ് ഡി ഹിയയെ വിമർശിച്ച് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റോയി കീൻ രംഗത്ത്. ഇന്നലെ ഗുണ്ടോഗൻ നേടിയ രണ്ടാം ഗോൾ ഡി ഹിയക്ക് എളുപ്പം സേവ് ചെയ്യാമായിരുന്നു എന്ന് കീൻ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ ഗോൾ കീപ്പറെ അന്വേഷിക്കാൻ സമയമായി എന്നും കീൻ പറഞ്ഞു.

“ഗുണ്ടോഗന്റെ രണ്ടാം ഗോൾ നിങ്ങളുടെ ഗോൾ കീപ്പർ സേവ് ചെയ്യും എന്ന് ആരും പ്രതീക്ഷിക്കും, പക്ഷെ അവൻ അത് ചെയ്തില്ല, അതുകൊണ്ടാണ് ഞങ്ങൾ ഈ മാഞ്ചസ്റ്റർ സിറ്റി ആഘോഷങ്ങൾ കാണേണ്ടി വന്നത്.” കീൻ പറഞ്ഞു. മാൻ യുണൈറ്റഡിന ഒരു ലോകോത്തര ഗോൾകീപ്പറെ വേണം, ഡി ഹിയ അത്തരത്തിൽ ഒരു ഗോൾ കീപ്പർ അല്ല എന്നും കീൻ പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു നല്ല സ്ട്രൈക്കറെയും ഈ സമ്മറിൽ എത്തിക്കണം എന്നും അല്ലായെങ്കിൽ ഈ ടീമിന് കിരീടങ്ങൾ നേടാൻ ആകില്ല എന്നും റോയ് കീൻ പറഞ്ഞു.

Exit mobile version