Picsart 24 07 24 00 37 45 833

ഡി ഹിയ ഈ സീസണോടെ ഫുട്ബോളിൽ തിരികെ വരും

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ ഡേവിഡ് ഡി ഹിയ തിരികെ വരുന്നതായി റിപ്പോർട്ട്. ഈ സീസണിൽ ഡി ഹിയ ഫുട്ബോളിലേക്ക് തിരികെ വരും എന്ന് അത്ലറ്റിക് റിപ്പോർട്ട് ചെയ്യുന്നു. യൂറോപ്പിൽ നിന്ന് ഇപ്പോൾ ഡി ഹിയക്ക് മുന്നിൽ ഓഫർ ഒന്നുമില്ല. താരം സൗദിയിൽ നിന്നും യു എ ഇയിൽ നിന്നും ഉള്ള ഓഫറുകൾ ആണ് ഇപ്പോൾ പരിഗണിക്കുന്നത്‌. അവസാന ഒരു വർഷം ഡി ഹിയ ഒരു ക്ലബിനായും കളിച്ചിരുന്നില്ല.

കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട ശേഷം നിരവധി ഓഫറുകൾ ഡി ഹിയക്ക് ആയി വന്നു എങ്കിലും താരം ഒന്നും സ്വീകരിച്ചിരുന്നില്ല. ഡി ഹിയ ഇപ്പോൾ നോൺ ലീഗ് ക്ലബായ ആൽട്രിഞ്ചാമിൽ പരിശീലനം നടത്തുകയാണ്‌.

നാലു തവണ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സീസണിലെ മികച്ച താരമായി മാറിയിട്ടുള്ള താരമാണ് ഡി ഹിയ. തന്റെ യുണൈറ്റഡിലെ സീസണിൽ പ്രീമിയർ ലീഗിൽ ഗോൾഡൻ ഗ്ലോവും നേടിയിരുന്നു. എന്നിട്ടും മാഞ്ചെസ്റ്റർ യുണൈറ്റഡ് താരത്തിന്റെ കരാർ പുതുക്കാൻ തയ്യാറായിരുന്നില്ല.

Exit mobile version