കേരള ബ്ലാസ്റ്റേഴ്സിൽ ഡേവിഡ് ജെയിംസ് തുടരും, 2021വരെ പുതിയ കരാർ

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് ഡേവിഡ് ജെയിംസുമായുള്ള കരാർ പുതുക്കി. 2021വരെയാണ് ഡേവിഡ് ജെയിംസുമായുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ കരാർ. ഈ സീസണിൽ റെനെയെ പുറത്താക്കിയപ്പോൾ പകരക്കാരനായി എത്തിയ ഡേവിഡ് ജെയിംസ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം മെച്ചപ്പെടുത്തിയിരുന്നു. ബ്ലാസ്റ്റേഴ്സിൽ തുടരാൻ താല്പര്യം ഉണ്ടെന്നു നേരത്തെ ഡേവിഡ് ജെയിംസ് പറഞ്ഞിരുന്നു.

കരാർ പുതുക്കുന്നതിലും ഇന്ത്യയിൽ ഏറ്റവും കൂടുത ആരാധകരുള്ള ക്ലബിനൊപ്പം പ്രവർത്തിക്കാൻ സാധിക്കുന്നതിലും സന്തോഷമുണ്ടെന്നും ഡേവിഡ് ജെയിംസ് പറഞ്ഞു. നല്ലൊരു ടീമിനെ പടുത്തുയർത്തുകയും എ എഫ് സി കപ്പിലേക്ക് യോഗ്യത നേടലുമാണ് പ്രഥമ ലക്ഷ്യമെന്നും ജെയിംസ് പറഞ്ഞു.

ജെയിംസ് മാത്രമല്ല അസിസ്റ്റന്റ് കോച്ച് ഹെർമം ഹ്രൈഡാർസണും ബ്ലാസ്റ്റേഴ്സുമായുള്ള കരാർ പുതുക്കി. ഡേവിഡ് ജെയിംസുമായി കരാർ പുതുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഡേവിഡ് ജെയിംസ് ടീമിന് പ്രത്യേക ഊർജ്ജം നൽകുന്നു എന്നും കേരള ബ്ലാസ്റ്റേഴ്സ് സി ഇ ഒ വരുൺ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement