ജോണിയുടെ ഓർമ്മയ്ക്കായി ഡാംസ്റ്റാട് സ്പെഷ്യൽ കിറ്റ് പുറത്തിറക്കി.

- Advertisement -

ഡാംസ്റ്റാടിന്റെ ലൈഫ് ലോങ്ങ് ഫാനായ ജോനാതൻ ഹെയിംസിന്റെ ഓർമ്മയ്ക്കായി സ്പെഷ്യൽ കിറ്റ് ധരിച്ചായിരിക്കും ശനിയാഴ്ച നടക്കുന്ന മത്സരത്തിൽ അവരിറങ്ങുക.ഡാംസ്റ്റാടിന്റെ കടുത്ത ആരാധകനായ ജോണി കഴിഞ്ഞ വർഷം മാർച്ച് 8 നു 26 ആം വയസിലാണ് ക്യാൻസറിനു കീഴടങ്ങിയത്. 14 വയസുമുതൽ ക്യാൻസർ ബാധിതനായ ജോണി ക്യാൻസറിനെതിരെയുള്ള പോരാട്ടത്തിന്റെ പ്രതീകമായാണ് അറിയപ്പെടുന്നത്.

ഹെയിംസിനോടുള്ള ബഹുമാനാർത്ഥം സ്റ്റേഡിയത്തിന്റെ പേര് ജോനാതൻ ഹെയിംസ് സ്റ്റേഡിയോൻ എന്ന് മാറ്റിയിരുന്നു. DUMUSSTKÄMPFEN(You have to fight on) എന്ന ഹെയിംസ് ഫൗണ്ടേഷന്റെ സ്ലോഗൻ ആലേഖനം ‌ചെയ്ത കിറ്റ് ആയിരിക്കും മെയിൻസിനെതിരെയുള്ള മാച്ചിൽ ഡാംസ്റ്റാട് ധരിക്കുക.കുട്ടികളായ ക്യാൻസർ ബാധിതർക്ക് വേണ്ടിയാണു ഹെയിംസ് ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്. 1898 എണ്ണം മാത്രമാണ് ഉള്ളത്. വിൽപ്പനയിൽ നിന്നുള്ള വരുമാനം ഫൗണ്ടേഷനു ലഭിക്കും.വ്യാഴാഴ്ച കിറ്റ് പുറത്തിറക്കും.ടീമിന്റെ ബുണ്ടസ് ലീഗ പ്രമോഷന്റെ കൂടെ തന്നെ ജോണിയുണ്ടായിരുന്നു.ഫാൻസിനും കളിക്കാർക്കും ഒരു പോലെ പ്രിയങ്കരനായ ജോണി ലോകമെമ്പാടുമുള്ള ആരാധകർക്കും ക്യാൻസർ ബാധിതർക്കും പ്രചോദനമായിരുന്നു. Es ist noch nichts verloren(Nothing is lost yet) ജോണിയുടെ ഈ വാക്കുകൾ ഇനിയൊരു തലമുറയ്ക്ക് അതിജീവനത്തിന്റെ പ്രതീകമായുണ്ടാകും.

Advertisement