Picsart 25 02 27 18 11 54 041

ഡാനി സെബായോസ് പരിക്ക് കാരണം രണ്ട് മാസത്തേക്ക് പുറത്ത്

റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ഡാനി സെബായോസിന് പരിക്ക്. ഇടതു കാലിലെ ടെൻഡോൺ ഉൾപ്പെട്ട സെമിമെംബ്രാനോസസ് പേശിക്ക് പരിക്കേറ്റതായി ക്ലബ് അറിയിച്ചു. തൽഫലമായി, അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിന്റെ രണ്ട് പാദങ്ങളും താരത്തിന് നഷ്ടമാകും.

ഈ മത്സരങ്ങൾ ഉൾപ്പെടെ ഏകദേശം രണ്ട് മാസം താരം പുറത്തിരിക്കേണ്ടി വര്യ്ം. ഈ സീസണിൽ റയൽ മാഡ്രിഡ് നിരവധി ഫിറ്റ്‌നസ് പ്രശ്‌നങ്ങൾ ആണ് നേരിടുന്നത്‌ അതിനൊപ്പം ആണ് സെബായോസിന്റെ പരിക്കും.

Exit mobile version