Picsart 24 10 06 07 24 25 488

ഡാനി കാർവഹാൽ ഈ സീസണിൽ ഇനി കളിക്കുന്നത് സംശയം, റയലിന് വൻ തിരിച്ചടി

വില്ലാറിയലിനെതിരായ 2-0 ന് വിജയിച്ച മത്സരത്തിൽ റയൽ മാഡ്രിഡിന് വൻ തിരിച്ചടിയായി കാർവഹാലിന്റെ ACL ഇഞ്ച്വറി. റയൽ മാഡ്രിഡ് ഫുൾബാക്ക് ദീർഘകാലത്തേക്ക് കളത്തിൽ ഉണ്ടാകില്ല. 32-കാരന്റെ പരിക്ക് മാറാൻ ശസ്ത്രക്രിയ ആവശ്യമായി വരും. ഇത് ആറ് മാസം മുതൽ ഒരു വർഷം വരെ അദ്ദേഹത്തിനെ കളത്തിൽ നിന്ന് പുറത്താക്കും.

കാർലോ ആൻസലോട്ടിയുടെ ടീമിന് ഇപ്പോൾ തന്നെ പരിക്കിന്റെ വലിയ പ്രശ്നങ്ങൾ ഉണ്ട്. ഇതേ മത്സരത്തിൽ സ്റ്റാർ വിംഗർ വിനീഷ്യസ് ജൂനിയറിനും തോളിന് പരിക്കേറ്റിട്ടുണ്ട്. ആ പരിക്ക് എത്ര ഗുരുതരമാണെന്ന് ക്ലബ് വ്യക്തമാക്കിയിട്ടില്ല.

Exit mobile version