ഡാനി ആൽവേസിന്റെ ശസ്ത്രക്രിയ വിജയകരം

- Advertisement -

പി എസ് ജി ഫുൾബാക്കായ ഡാനി ആൽവസിന്റെ കാൽ മുട്ടിന്റെ ശസ്ത്രക്രിയ വിജയകരമായി കഴിഞ്ഞതായി പി എസ് ജി അറിയിച്ചു. ഇന്നലെയാണ് ശസ്ത്രക്രിയ കഴിഞ്ഞത്. ശസ്ത്രക്രിയ വിജയകരമാണെന്നും കളത്തിലേക്ക് മടങ്ങിവരാനുള്ള ശ്രമം ഇന്ന് മുതൽ ആൽവേസ് ആരംഭിക്കുകയാണെന്നും ക്ലബ് അറിയിച്ചു. സീസൺ അവസാനത്തിൽ പരിക്കേറ്റ ഡാനി ആൽവേസിന് ലോകകപ്പ് നഷ്ടമാകുമെന്ന് നേരത്തെ ഉറപ്പായിരുന്നു. പരിക്ക് ഭേദമായി ആൽവേസ് കളത്തിലെത്താൻ അടുത്ത സീസൺ പകുതിയെങ്കിലും ആകുമെന്നാണ് റിപ്പോർട്ടുകൾ.

തന്നെ പിന്തുണച്ചവർക്കും അവരുടെ പ്രാർത്ഥനകൾക്കും നന്ദി പറയുന്നതായി ആൽവേസ് ഇൻസ്റ്റഗ്രാമിൽ പറഞ്ഞു. താൻ തിരിച്ചുവരാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു എന്നും ബ്രസീലിയൻ താരം പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement