
യുവന്റസ് ആരാധകർക്കായി ഡാനി ആൽവസിന്റെ വികാരപരമായ സോഷ്യൽ മീഡിയ കുറിപ്പ്. ക്ളബ് വിട്ടുപോവുന്നതിന്റെ ഭാഗമായാണ് ഡാനി ആൽവസ് “ഗുഡ് ബൈ മെസേജ്” ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. താൻ പണത്തിന് വേണ്ടി കളിക്കാറില്ല എന്നും കൂടുതൽ പണം മോഹിച്ചുമല്ല ക്ലബ് വിടുന്നതും എന്നിങ്ങനെയാണ് ആൽവ്സിന്റെ വികാരപരമായ ഇൻസ്റ്റാഗ്രാം പോസ്റ്റ്.
https://www.instagram.com/p/BV2nx6Dgl5I/
34കാരനായ ഈ ബ്രസീലിയൻ റൈറ്റ് ബാക്കിനെ കഴിഞ്ഞ ദിവസം യുവന്റസ് കരാറിൽ നിന്നും റിലീസ് ചെയ്തിരുന്നു. മാഞ്ചസ്റ്റർ സിറ്റിയിൽ, ബാഴ്സലോണയോടൊപ്പം തന്റെ മുൻ പരിശീലകനായിരുന്ന പെപ് ഗാര്ഡിയോളായോടോപ്പം ചേരുന്നതിന്റെ ഭാഗമായി ഡാനി ആൽവസ് തന്നെയാണ് തന്നെ കരാറിൽ നിന്നും മുക്തമാക്കണം എന്ന് യുവന്റസിനോട് അപേക്ഷിച്ചത്. തുടർന്ന് ഡാനി ആൽവസിനെതിരെ ആരാധകർ സോഷ്യൽ മീഡിയകളിൽ പ്രതികരിച്ചിരുന്നു. പണം കൂടുതൽ കിട്ടുമെന്നു പ്രതീക്ഷിച്ചാണ് ആൽവസ് ടീം വിടുന്നത് എന്നായിരുന്നു സോഷ്യൽ മീഡിയ പ്രചാരണം.
യുവന്റസ് ജഴ്സിയിൽ ആരാധകരോട് കൈ വീശുന്ന ബ്ലാക്ക് & വൈറ്റ് ഫോട്ടോയോട് കൂടെയാണ് ആൽവ്സിന്റെ പോസ്റ്റ്. കഴിഞ്ഞ ഒരു വര്ഷം തനിക്ക് നൽകിയ പിന്തുണയ്ക്ക് ആൽവസ് ആരാധകരോട് നന്ദിയും രേഖപ്പെടുത്തുന്നുണ്ട് ഇൻസ്റ്റാഗ്രാം പോസ്റ്റിൽ. കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ ബാഴ്സലോണയിൽ നിന്നുമാണ് ആൽവസ് യുവന്റസിൽ എത്തിയത്. തുടർന്ന് ടീമിൽ മികച്ച പ്രകടനം കാഴ്ചവെച്ച ആൽവസ് ടീമിനെ ഇറ്റാലിയൻ ചാമ്പ്യന്മാരാക്കുന്നതിലും ചാംപ്യൻലീഗിൽ ഫൈനലിൽ എത്തിക്കുന്നതിലും മുഖ്യ പങ്ക് വഹിച്ചിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial