സെന്റ് തോമസ് തൃശ്ശൂർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ ചാമ്പ്യന്മാർ

- Advertisement -

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഏറ്റവും ശക്തമായ സോണായ ഡി സോണിൽ തുടർച്ചയായ രണ്ടാം വർഷവും സെന്റ് തോമസ് കോളേജ് തൃശ്ശൂർ ചാമ്പ്യന്മാർ. ഇന്ന് നടന്ന ഫൈനൽ പോരാട്ടത്തിൽ കേരളവർമ്മ കോളേജിനെയാണ് സെന്റ് തോമസ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആയിരുന്നു ജയം. സജിതാണ് സെന്റ് തോമസിനു വേണ്ടി ഗോൾ സ്കോർ ചെയ്തത്.

സെമി ഫൈനലിൽ എം ഡി കോളേജിനെ പെനാൾട്ടി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് സെന്റ് തോമസ് ഫൈനലിലേക്ക് വന്നത്. ശ്രീ വ്യാസ കോളേജിനെ തോൽപ്പിച്ചായിരുന്നു കേരള വർമ്മയുടെ ഫൈനലിലേക്കുള്ള വരവ്.

ആനന്ദ് ബാബുവാണ് സെന്റ് തോമസ് കോളേജിന്റെ പരിശീലകൻ. ഫിസിക്കൽ എജുക്കേഷൻ സാറായി ടോയ് സാറും സെന്റ് തോമസിനൊപ്പം ഉണ്ട്. ഡി സോണിൽ സെമിയിൽ എത്തിയ നാലു ടീമുകളും ഇന്റർസോണിന് യോഗ്യത നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement