ജൈത്രയാത്ര തുടരാൻ ജർമ്മനിയിറങ്ങുന്നു

ലോക ചാമ്പ്യന്മാരായ ജർമ്മനി ചെക്ക് റിപ്പബ്ലിക്കിനെതിരെയിറങ്ങുന്നു. 12 .15 AM നാണ് ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിലെ ഈഡൻ അറീനയിൽ കിക്കോഫ്. രണ്ടാം നിര താരങ്ങളെ ഇറക്കി കോൺഫെഡറേഷൻ കപ്പുയർത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ജോവാക്കിം ലോയും സംഘവും ലോക കപ്പ് യോഗ്യതാ മത്സരങ്ങൾക്കായി ഇറങ്ങുന്നത്. ഗ്രൂപ്പ് സിയിൽ ഒരു ഗോളുമാത്രം വഴങ്ങി കളിച്ച ആറ് മത്സരവും ജയിച്ച് ഏറെ മുന്നിലാണ് ജർമ്മനി. കഴിഞ്ഞ സെപ്റ്റംബറിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ബയേണിന്റെ താരം തോമസ് മുള്ളറുടെ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ ജർമ്മനി വിജയിച്ചിരുന്നു.

കോൺഫെഡറേഷൻ കപ്പുയർത്തിയ ടീമിലെ 17 താരങ്ങളെയും ഉൾപ്പെടുത്തിയാണ് ജർമ്മൻ കോച്ച് ജോവാക്കിം ലോ ടീമിനെ പ്രഖ്യാപിച്ചത്. പരിക്ക് മൂലം ലോകകപ്പുയർത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ച മാനുവൽ നുയറിനെയും ജെറോം ബോട്ടെങ്ങിനെയും ഒഴിവാക്കിയിട്ടുണ്ട്. ആഴ്‌സണൽ താരം മുസ്താഫിയും യുവന്റസിലേക്കെത്തിയ ഷാൽകെയുടെ ലെജൻഡ് ബെനഡിക്ട് ഹോവ്ഡ്സ്,സിറ്റിയുടെ വിങ്ങർ സെയിൻ എന്നിവരും ടീമിന് പുറത്താണ്. പരിക്കിനെ തുടർന്ന് സെർജ് ഗ്നാബ്രിയും സാമി ഖേദിരയും ഇന്നിറങ്ങില്ല.

ചെക്ക് റിപ്പബ്ലിക്കും യുവനിരയുമായി തന്നെയാണ് കളത്തിലിറങ്ങുന്നത്. വെർഡർ ബ്രെമൻ താരം തിയോഡർ സെലാസി മാത്രമാണ് 30 കഴിഞ്ഞ ഏക താരം. ഈ സമ്മറിൽ റോമയിലേക്കെത്തിയ പാട്രിക്ക് ഷൈക്കിന് ഹെഡ് കോച്ച് കറെൽ ജെറോലിം ഇടം നൽകിയില്ല. ജർമ്മിനിക്കാണ് സാദ്ധ്യതകൾ കൽപ്പിക്കുന്നതെങ്കിലും തകർപ്പൻ ഫോമിലുള്ള ചെക്ക് റിപ്പബ്ലിക്കിനെ എഴുതിത്തള്ളാൻ സാധിക്കില്ല.

ചെക്ക് റിപ്പബ്ലിക്കിനെ ഗ്രൂപ്പിലെ ഏറ്റവും ശക്തരായ എതിരാളികളായാണ് ജർമ്മൻ ടീം വിലയിരുത്തുന്നത്. സൂപ്പർ താരങ്ങളായ മെസുട്ട് ഓസിലും, ടോണി ക്രൂസും, തോമസ് മുള്ളറും ടീമിലെത്തുമ്പോൾ ജർമ്മൻ ടീം വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ലെന്നുറപ്പ്. ചെക്ക് റിപ്പബ്ലിക്കിനോടും നോർവേയോടുമുള്ള ഇരു മത്സരങ്ങളും ജയിച്ച് എത്രയും പെട്ടെന്ന് റഷ്യയിലേക്ക് ഫോക്കസ് ചെയ്യാനാണ് ജർമ്മൻ ടീമിന്റെ ശ്രമം

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleതമീം ഇക്ബാലിനു പിഴ
Next articleബ്രസീലിയൻ യുവ മിഡ്ഫീൽഡറെ സ്വന്തമാക്കി ജംഷദ്പൂർ എഫ് സി