തിക്കിലും തിരക്കിലും പൊലിഞ്ഞത് രണ്ട് ജീവന്‍

ദക്ഷിണാഫ്രിക്കയിലെ FNB സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട് രണ്ടു പേർ മരിച്ചു. 2010 ലെ ലോക കപ്പ് ഫൈനൽ നടന്ന ജോഹന്നാസ്ബർഗ് സ്റ്റേഡിയത്തിലാണ് ഈ ദാരുണ സംഭവം നടന്നത്. ദക്ഷിണാഫ്രിക്കയിലെ പ്രധാന ക്ലബ്ബുകളായ കൈസർ ചീഫുകളും ഒർലാൻഡോ പൈറേറ്റ്സും തമ്മിലുള്ള പ്രീ സീസൺ ഡെർബി നടക്കുമ്പോളാണ് രണ്ടാളുകളുടെ മരണം സംഭവിച്ചത്.

ദക്ഷിണാഫ്രിക്കയിൽ ആദ്യമായല്ല ഇത്തരത്തിൽ ഉള്ള അപകടം നടക്കുന്നത് . 2001ൽ ഇതേ ടീമുകൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ 30000 ഓളം പേർ അധികം ഇരച്ചുകയറിയപ്പോൾ 43 പേരുടെ മരണം സംഭവിച്ചിരുന്നു. 2007ൽ റൈവൽ ഫാൻസുകൾ തമ്മിലുള്ള ഫൈറ്റിൽ 42 പേരും കൊല്ലപ്പെട്ടു. വ്യാജ ടിക്കറ്റ് വിൽപനയുമായി ബന്ധപ്പെട്ട തർക്കത്തിലാണ് മരണം ജോഹന്നാസ്ബർഗിൽ 2 പേരുടെ മരണത്തിനിടയാക്കിയതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleരഞ്ജി ട്രോഫിയിൽ ഹോം എവേ ഫോർമാറ്റ് തിരിച്ചു വന്നേക്കും
Next articleപാട്രിയറ്റ്സിന്റെ ജൈത്രയാത്ര തുടരുന്നു, കാരൈകുഡിയ്ക്കെതിരെ 6 വിക്കറ്റ് വിജയം