“2024 യൂറോ വരെ ഞാനും ഈ ക്രൊയേഷ്യൻ ടീമും തുടരും”

ക്രൊയേഷ്യൻ പരിശീലകൻ ഡാലിച് താൻ ടീമിനൊപ്പം തുടരും എന്ന് അറിയിച്ചു. 2024വരെ താൻ ക്രൊയേഷ്യൻ ടീമിന്റെ പരിശീലകനായി ഉണ്ടാകും എന്ന് അദ്ദേഹം പറയുന്നു.

ഒരുപക്ഷേ ക്രൊയേഷ്യയെ സംബന്ധിച്ചെടുത്തോളം ഇത് ലോകകപ്പിലെ മികച്ച തലമുറയുടെ അവസാനമാകാം, 2026ൽ എന്താണ് സംഭവിക്കുന്നതെന്ന് കാണേണ്ടതുണ്ട്. ഞങ്ങൾക്ക് ഒരു മികച്ച ടീമുണ്ട്, ഈ തലമുറ അവരുടെ കരിയർ 2024 യൂറോയിൽ അവസാനിപ്പിക്കും എന്നാണ് ഞാൻ കരുതുന്നത്. ഡാലിച് പറഞ്ഞു.

20221214 121801

ഞാൻ ഈ ടീമിനൊപ്പം തുടരും, എന്റെ കരാർ 2024 വരെയാണ്. ഞങ്ങൾക്ക് നേഷൻസ് ലീഗും ലോകകപ്പ് യോഗ്യതയും മുന്നിൽ ഉണ്ട്. ക്രൊയേഷ്യയെ 2024 യൂറോയിലേക്ക് കൊണ്ടുപോകുക എന്നതാണ് എന്റെ പദ്ധതിയും ലക്ഷ്യവും. ഡാലിച് പറഞ്ഞു. കഴിഞ്ഞ ലോകകപ്പിൽ ക്രൊയേഷ്യ റണ്ണേഴ്സ് അപ്പ് ആയപ്പോഴും ഡാലിച് ആയിരുന്നു കോച്ച്

Exit mobile version