ബാലൻഡോർ റൊണാൾഡോക്ക് തന്നെ

- Advertisement -

ഫ്രാൻസ് ഫുട്ബാളിന്റെ മികച്ച ഫുട്ബോളർക്കുള്ള ബാലൻഡോർ പുരസ്കാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക്. റയൽ മാഡ്രിഡിന് വേണ്ടി ലാ ലിഗയിലും ചാമ്പ്യൻസ് ലീഗിലും മികച്ച പ്രകടനം കാഴ്ചവെച്ചതിന്റെ അടിസ്ഥാനത്തിലാണ് താരത്തിന് അവാർഡ് ലഭിച്ചത്. കഴിഞ്ഞ വർഷവും ബാലൻഡോർ അവാർഡ് നൽകിയപ്പോൾ ക്രിസ്റ്റ്യാനോ ആയിരുന്നു ജേതാവ്. സിദാന് കീഴിൽ മികച്ച പ്രകടനം കാഴ്ചവെച്ച റൊണാൾഡോ മെസ്സിയെയും നെയ്മറിനെയും പിന്തള്ളിയാണ് വിജയിയായത്. ഇതോടെ മെസ്സിയുടെ 5 ബാലൻഡോർ അവാർഡുകൾ എന്ന റെക്കോഡിനു ഒപ്പമെത്താൻ ക്രിസ്റ്റ്യാനോക്കായി.

എല്ലാ മത്സരങ്ങളുമായി 52 ഗോളാണ് കഴിഞ്ഞ വർഷം ക്രിസ്റ്റ്യാനോ അടിച്ചു കൂട്ടിയത്. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ യുവന്റസിനെ 4-1ന് തോൽപ്പിച്ചപ്പോൾ രണ്ട് ഗോൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ മികച്ച ഫോമിലായിരുന്നു. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ രണ്ടു പാദങ്ങളിലുമായി ബയേൺ മ്യൂണിക്കിനെതിരെ 5 ഗോളും സെമിയിൽ അത്ലറ്റികോ മാഡ്രിഡിനെതിരെ മൂന്ന് ഗോളും ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയിരുന്നു.

ബാലൻഡോർ അവാർഡിൽ മെസ്സി രണ്ടാം സ്ഥാനത്ത് എത്തിയപ്പോൾ നെയ്മർ ആണ് മൂന്നാം സ്ഥാനത്ത് എത്തിയത്. ബുഫൺ, മോഡ്രിച്, റാമോസ്, എമ്ബാപ്പെ, കാന്റെ, ലെവൻഡോസ്‌കി, കെയ്ൻ എന്നിവർ ആണ് നാല് മുതൽ പത്ത് വരെ സ്ഥാനത്ത് എത്തിയത്. അതെ സമയം പോഗ്ബ ആദ്യ 30ൽ പോലും സ്ഥാനം പിടിക്കാഞ്ഞത് ശ്രദ്ധേയമായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement