ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗൽ പ്ലേയർ ഓഫ് ദി ഇയർ

റയൽ മാഡ്രിഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പോർച്ചുഗൽ പ്ലേയർ ഓഫ് ദി ഇയർ പുരസ്‌കാരം. തുടർച്ചയായ  മൂന്നാം തവണയാണ് ക്രിസ്റ്റ്യാനോ അവാർഡ് സ്വന്തമാക്കുന്നത്.  മാഞ്ചസ്റ്റർ സിറ്റി താരം ബെർണാഡോ സിൽവയെയും സ്പോർട്ടിങ് ഗോൾ കീപ്പർ റുയി പാട്രിക്കോയെയും മറികടന്നാണ് താരം അവാർഡ് സ്വന്തമാക്കിയത്.

മൊത്തം വോട്ടിന്റെ 65% വോട്ടുകൾ സ്വന്തമാക്കിയാണ് താരം അവാർഡ് സ്വന്തമാക്കിയത്. പാട്രിക്കോ 18% വോട്ട് നേടിയപ്പോൾ ബെർണാഡോ സിൽവക്ക് 17% വോട്ട് നേടി. 2017ൽ ബലോൺ ഡി ഓർ, ഫിഫ ദി ബെസ്റ് എന്നി വ്യക്തിഗത നേട്ടങ്ങൾ സ്വന്തമാക്കിയ റൊണാൾഡോ റയൽ മാഡ്രിഡിന്റെ കൂടെ ലാ ലീഗയും ചാമ്പ്യൻസ്  ലീഗും ക്ലബ് വേൾഡ് കപ്പും നേടിയിരുന്നു. 46 മത്സരങ്ങളിൽ നിന്ന് 42 ഗോളുകളും ക്രിസ്റ്റ്യാനോ റൊണാൾഡോ 2017 സീസണിൽ സ്വന്തമാക്കിയിരുന്നു.

മൊണാകോ കോച്ച് ലിയനാർഡോ ജർഡിം മികച്ച കോച്ചിനുള്ള അവാർഡ് സ്വന്തമാക്കി. കഴിഞ്ഞ വർഷം ജർഡിമിനു കീഴിൽ മൊണാകോ ലീഗ് 1 ചാമ്പ്യന്മാരായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleആവേശപ്പോരാട്ടത്തിനൊടുവില്‍ ന്യൂസിലാണ്ട് വനിതകള്‍ക്ക് ഒരു റണ്‍സ് ജയം
Next articleഎം2 സ്ട്രൈക്കേഴ്സിനെ തകര്‍ത്ത് ക്യുബര്‍സ്റ്റ്