Site icon Fanport

ഫിഫ ദി ബെസ്റ്റ് അവാർഡിന് ക്രിസ്റ്റ്യാനോ റൊണാൾഡോ പങ്കെടുക്കില്ല

യുവന്റസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ലണ്ടനിൽ നടക്കുന്ന ഫിഫ ദി ബെസ്റ്റ് അവാർഡിൽ പങ്കെടുക്കില്ല. ഇന്ന് നടക്കുന്ന ചടങ്ങിൽ താരം പങ്കെടുക്കുമെന്നായിരുന്നു നേരത്തെ കരുതപ്പെട്ടിരുന്നത്. എന്നാൽ അടുത്ത ബുധനാഴ്ച യുവന്റസിന് മത്സരം ഉള്ളതോടെയാണ് റൊണാൾഡോ അവാർഡിൽ പങ്കെടുക്കേണ്ട ആവശ്യമില്ലെന്ന് തീരുമാനിച്ചത്. സീരി എയിൽ ബോളോഗ്നക്കെതിരെയാണ് യുവന്റസിന്റെ മത്സരം.

ദി ബെസ്റ്റ് അവാർഡിൽ കഴിഞ്ഞ വർഷത്തെ ജേതാവാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇത്തവണ ഫൈനലിൽ റൊണാൾഡോയെ കൂടാതെ റയൽ മാഡ്രിഡ് താരം ലുക്കാ മോഡ്രിച്ച്, ലിവർപൂൾ താരം മുഹമ്മദ് സല എന്നിവരാണ് ഉള്ളത്. നേരത്തെ യുവേഫയുടെ അവാർഡ് ദാന ചടങ്ങിലും ക്രിസ്റ്റ്യാനോ റൊണാൾഡോ പങ്കെടുത്തിരുന്നില്ല.

 

Exit mobile version