ഫിഫ 18 കവറിൽ റൊണാൾഡോ

- Advertisement -

ചരിത്രത്തിൽ ആദ്യമായി EA യുടെ ഫുട്ബോൾ ഗെയിമിങ് സീരിസ് ആയ FIFA യുടെ 2018 എഡിഷനിൽ കവറിൽ റിയൽ മാഡ്രിഡിന്റെ സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ. ഫിഫയിൽ റൊണാൾഡോ വരുന്നതിനായി വർഷങ്ങളായി ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ആരാധകർ കാത്തിരിക്കുകയായിരുന്നു. മാർക്കോ റൂസ്, ലയണൽ മെസ്സി, കക്ക എന്നിവർ ഇതിനു മുൻപ് ഫിഫ ഗെയിമിന്റെ കവർ പേജിൽ വന്നിട്ടുണ്ട്. “It is an honour to be on the cover of FIFA 18,It’s an incredible feeling, I’m very grateful to have been chosen.” എന്നാണ് ക്രിസ്റ്റിയാനോ റൊണാൾഡോ പ്രതികരിച്ചത്. സെപ്റ്റംബറിൽ ഗെയിം പ്ലെയ്‌സ്‌റ്റേഷൻ 4, എക്സ്ബോസ് വൺ എന്നിവയിൽ ലഭ്യമാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement